രാജ്‌ഭവനിലേക്ക് പുതിയ ഗവര്‍ണ്ണര്‍ : നിഖില്‍ കുമാര്‍ കേരളാ ഗവര്‍ണ്ണറായി അധികാരമേല്‍ക്കും

കേരളാ ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ അധികാരമേല്‍ക്കും. നിലവില്‍ നാഗാലാന്റ് ഗവര്‍ണ്ണറായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം മുന്‍ ഐ.പി.എസ് ഓഫീസറും,എം.പിയും ആയിരുന്നു. 2009 ലാണ് നിഖില്‍ കുമാര്‍ നാഗാലാന്റ് ഗവര്‍ണ്ണറാകുന്നത്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സത്യേന്ദ്രനാരായണ്‍ സിന്‍ഹയുടെയും, മുന്‍ എം.പി കിശോരി സിന്‍ഹയുടേയും മകനാണ് 72കാരനായ നിഖില്‍ കുമാര്‍.
ഡല്‍ഹി പോലീസ് കമ്മീഷണറായി വിരമിച്ച അദ്ദേഹം ബീഹാറിലെ ഔറംഗബാദില്‍ നിന്ന് എം.പിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1963 ലാണ് നിഖില്‍ കുമാര്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേര്‍ന്നത്. 2001 ല്‍ വിരമിച്ചു. 95-97 കാലഘട്ടത്തില്‍ അദ്ദേഹം ഡല്‍ഹി പോലീസ് കമ്മീഷണര്‍ ആയിരുന്നു. ഭാര്യ ശ്യാമ സിംങ് മുന്‍ ലോക്‌സഭാ അംഗമായിരുന്നു.
കേരളാ ഗവര്‍ണ്ണറായിരുന്ന എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചശേഷം കേരളത്തിന്റെ അധിക ചുമതല കര്‍ണ്ണാടക ഗവര്‍ണ്ണര്‍ എച്ച്.ആര്‍ ഭരദ്വാജിനായിരുന്നു.
https://www.facebook.com/Malayalivartha