പീഡനത്തിനിരയായ കുട്ടിയ്‌ക്ക് സാന്ത്വനം പകര്‍ന്ന് മുഖ്യമന്ത്രി, വീടു വെച്ച് നല്‍കും, കുട്ടികളുടെ പഠനം സര്‍ക്കാര്‍ വഹിക്കും

ആശുപത്രിയില്‍ കഴിയുന്ന മൂന്നുവയസുകാരിയുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി. പീഡനത്തിനിരയായി മെഡിക്കല്‍കോളേജ് ആസ്പത്രിയില് ചികിത്സയില്‍ കഴിയുന്ന കുട്ടിക്കും കുടുംബത്തിനും തിരൂരില്‍ വീട് വെച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടിയെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കുട്ടിയുടെയും സഹോദരന്റെയും പഠനാവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റും. കുഞ്ഞിന്റെ അമ്മയുടെ താത്പര്യപ്രകാരമാണ് തിരൂരില്‍ത്തന്നെ സ്ഥലംവാങ്ങി വീട് വെച്ചുകൊടുക്കന്നതെന്നു അദ്ദേഹം പറഞ്ഞു. നിയമസഹായവും നല്‍കും. കുട്ടിയുടെ അമ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. നാടോടി കുട്ടിയോട് കാണിച്ച ക്രൂരത നാടിന്നപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവില്‍ ജീവിക്കുന്നവരുടെ സംരക്ഷണംസംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha