Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

ഉമ്മന്‍ചാണ്ടിയുടെ ശത്രുക്കള്‍ ഉള്ളില്‍ത്തന്നെ...അവിഹിതത്തിന്റെ പേരില്‍ ഗണേഷിനെ പുറത്താക്കി, ആനപ്പകയും, ബ്ലാക്‌മെയ്‌ലിങും നിറഞ്ഞ അവിഹിത കഥകള്‍, ഇങ്ങനെ...

10 NOVEMBER 2017 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

സിനിമാക്കഥ പോലെ സസ്‌പെന്‍സും ലൈംഗികതയും കാമകേളികളും കുത്തിനിറച്ച കത്ത്, സരിത ഒറ്റക്കാണോ എഴുതിയതെന്ന ചോദ്യം ഉയര്‍ത്തുന്നതു ആനപ്പകയുടെ വൈകൃതങ്ങളിലേക്ക്. ഗണേഷ്‌കുമാറും സരിതയും തമ്മിലുള്ള അവിഹിതം അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തെത്തിയ ബിജു രാധാകൃഷ്ണന്‍ ഗണേഷിന്റെ വീഴ്ച്ചയുടെ തുടക്കം കുറിച്ചു.

അവിഹിതത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായ ഗണേഷും, മാണിയുമായി തെറ്റിയിറങ്ങിയ പി സി ജോര്‍ജും സരിതയുടെ കളത്തിലെ കളിക്കാരായി. ഗണേഷ് കുമാറിന്റെ ആനപ്പകയില്‍ ചെന്നിത്തലയുടെ കൗശലും കൂടിച്ചേര്‍ന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണു. 

ജനകീയതയുടെ രാജാവിനെ വിസര്‍ജ്യം മുഖത്തേക്ക് വലിച്ചെറിഞ്ഞു സരിതയെന്ന കളങ്കിത പുലഫ്യം പറയുന്നു. പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ശത്രുക്കളായ ഗണേഷ് കുമാര്‍ മുതല്‍ ചെന്നിത്തല വരെ.കോപ്പു കൂട്ടി പി സി ജോര്‍ജും. ജനം പകച്ചു നില്‍ക്കുമ്പോള്‍,അഴിമതിയും അപഥസഞ്ചാരവും അറപ്പുളവാക്കുന്ന പ്രവൃത്തികളുംകൊണ്ട് രാജ്യത്തിനുമുമ്പാകെ രാഷ്ട്രീയകേരളത്തിന്റെ വികൃതമായ മുഖം.

കളങ്കിതമായ മലിനമുന്നണി. അതിനുമപ്പുറം ഏത് നീചപ്രവൃത്തിയും ചെയ്യാന്‍ തെല്ലും ലജ്ജയില്ലാത്ത ആള്‍ക്കൂട്ടമായി കൂട്ടുകെട്ട് മാറിയെന്നതിന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സാക്ഷ്യം. പ്രതിപക്ഷ നേതാവ് മുതല്‍ മുന്നണിയുടെ കാവല്‍ക്കാര്‍ വരെ സഹപ്രവര്‍ത്തകരെ കുടുക്കെറിഞ്ഞു വരിഞ്ഞു മുറുക്കുന്നു. കേരള രാഷ്ട്രീയത്തിലെ മഹാന്മാര്‍ ഇക്കുറി എരിഞ്ഞു തീരുമോ?.

ഒരു തട്ടിപ്പുകാരിക്ക് ഭരണയന്ത്രത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു ഈ നേതാക്കളാകെയെന്ന് കമീഷന്‍ സാക്ഷ്യപ്പെടുത്തുന്നു. കൊള്ളയടിക്ക് ഒത്താശ ചെയ്തതിന് കൈക്കൂലിക്കും കോഴയ്ക്കും പുറമെ സ്ത്രീശരീരത്തിന് വിലപറയുകയും ഉപയോഗിക്കുകയും ചെയ്ത നരാധമന്മാരായി ഭരണനേതൃത്വം മാറി.

ഇവിടെ ലജ്ജിച്ച് തലതാഴ്ത്തുന്നത് കേരളജനതയാണ്. അഭിസാരികമാര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ മാദക നൃത്തം ചവിട്ടിയ നിരവധി കഥകള്‍ ഉണ്ട്. തുണിപറിച്ചു അകവടിവുകള്‍ പകര്‍ത്തിയ നഗ്‌നതയുടെ പൂര്‍ണ്ണ രൂപങ്ങള്‍ വാട്‌സ് അപ് ചെയ്തു പൗരുഷംഇളക്കി ഇക്കിളി കൂട്ടുമ്പോള്‍ കാമ പൂര്‍ണതക്കു ഏതു നേതാവും ചിലപ്പോള്‍ ദാഹിച്ചു പോകും.അധികാരം പിടിച്ചടക്കാന്‍ കുതികാല്‍വെട്ടിയതിന്റെയും നെറികെട്ട നാടകങ്ങള്‍ കളിച്ചതിന്റെയും നൂറുനൂറ് കഥകള്‍ ഈ അവിശുദ്ധ മുന്നണിയുടേതായി നേരത്തെയുണ്ട്.

എന്നാല്‍, അന്നൊന്നുമില്ലാത്തവിധം ഒരു സംവിധാനമപ്പാടെ ഒരു തട്ടിപ്പുകാരിയുടെ ചുറ്റും പറ്റിക്കൂടുകയും പങ്കുപറ്റുകയും ഉപയോഗിക്കുകയും ചെയ്തു. ഈ കളിയില്‍ അതിബുദ്ധി കാട്ടിയ രമേശ് ചെന്നിത്തലയുടെയും ഭാവി സുരക്ഷിതമല്ല. മുറിവേറ്റവരുടെ ചോരപ്പാടുകളില്‍ ചെന്നിത്തലയും ഉരുളും. കേരളത്തിലെ ജനങ്ങളുടെ യഥാര്‍ത്ഥ വിലയിരുത്തലുകള്‍ പ്രവചിക്കാന്‍ ഒരു മാധ്യമത്തിനും കഴിയില്ല.

സോഷ്യല്‍ മീഡിയ ഇന്നും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നു എന്നതു വൈചിത്ര്യ മായി തോന്നാം.  വിശ്വാസ്യതയില്ലാത്ത ഒരു തട്ടിപ്പുകാരിയുടെ കത്ത് മാത്രം ആശ്രയിച്ചു ഈഗോയുടെയും സൗന്ദര്യപിണക്കങ്ങളുടെയും പേരില്‍ അന്വേക്ഷണകമ്മീഷന് പറ്റിയ ഒരു പിഴവാണ് ഈ കണ്ടത്തലുകളെങ്കില്‍ കണ്ണില്ലാത്ത ക്രൂരതയാകും. ഊണും ഉറക്കവുമില്ലാതെ ജനങ്ങളോടൊപ്പം നടന്ന വികസന നായകനെ ബ്ലാക്‌മെയ്ല്‍ ചെയ്തു കെണിയൊരുക്കി വീഴിച്ചതാണെങ്കില്‍, നികൃഷ്ടരായ രാഷ്ട്രീയ എതിരാളികളുടെ പകയുടെ ബാക്കിപത്രമാണെങ്കില്‍ കേരളം പിന്നീട് ദുഖിക്കും.

കോണ്‍ഗ്രസിന്റെ കരുത്തനായി ഇന്ന് വിശേഷിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയാണ് മുഖ്യപ്രതിയായി നില്‍ക്കുന്നതെന്നത് പതനത്തിന്റെ ആക്കംകൂട്ടുന്നു. എ, ഐ ഗ്രൂപ്പുകള്‍ രണ്ടു പാര്‍ടികളെപ്പോലെ സമാന്തരമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വിഭാഗമാകെ ചളിക്കുണ്ടില്‍ വീണപ്പോള്‍ മറുപക്ഷം രഹസ്യമായി ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ പരസ്യമായി പെടാപ്പാട് പെടുന്നവരില്‍ മുമ്പനാണ് പ്രതിപക്ഷനേതാവ് ചെന്നിത്തല.

പക്ഷേ, ചെന്നിത്തലയുടെയും ഐ ഗ്രൂപ്പുകാരുടെയും ഉള്ളിലിരിപ്പ് വേറെയാണ്.താന്‍ ബ്‌ളാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ പരിതപിക്കുമ്പോള്‍ ഉന്നംവയ്ക്കുന്നത് ഗണേഷ്‌കുമാറിനെ തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്ന് തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ഉമ്മന്‍ചാണ്ടിയുടെ ശത്രുക്കള്‍ ഉള്ളില്‍ത്തന്നെയുണ്ട്. 

റിപ്പോര്‍ട്ടിനെ അതീവഗൗരവമായിത്തന്നെയാണ് കാണുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതികരണമില്ല. രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയില്‍ കളങ്കിതരെ പങ്കെടുപ്പിക്കില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. മന്ത്രിസ്ഥാനം സതീശന് നിഷേധിച്ച അന്നുമുതല്‍ മെന്‍ ചാണ്ടിയെ ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കുന്നതില്‍ സതീശന്‍ എന്നും മുന്നിലാണ്.

 കഥയിലെ ഉടുതുണിയില്ലാത്ത രാജാവിനെപ്പോലെ ഇനി പടയൊരുക്ക യാത്ര തുടരാം. താന്‍ പൂര്‍ണനഗ്‌നനാണെന്ന് പാതിവഴി എത്തിയപ്പോഴാണ് രാജാവിന് ബോധ്യമായത്. ഉമ്മന്‍ ചാണ്ടിയുടെ വീഴ്ചയില്‍ എ ഗ്രൂപ്പ് തീരും എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ദുര്‍ബലനായ ഉമ്മന്‍ ചാണ്ടിയുടെ കണ്ണീരിനു ശക്തിയുണ്ടോ ഇനിയൊരു അങ്കത്തിന് ?.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (41 minutes ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (51 minutes ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (53 minutes ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (1 hour ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (1 hour ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (2 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (3 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (4 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends