176 കിലോമീറ്റര്‍ കാസര്‍ഗോട്ടേക്ക് റോഡു മാര്‍ഗം യാത്ര ചെയ്‌ത് രാഷ്‌ട്രപതി ചരിത്രം സൃഷ്ടിച്ചു

രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി 176 കിലോമീറ്റര്‍ കാസര്‍ഗോട്ടേക്ക് റോഡു മാര്‍ഗം യാത്ര ചെയ്‌ത് ചരിത്രം സൃഷ്‌ടിച്ചു. കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ര്‌ടപതി കാസര്‍ഗോഡ് പെരിയയിലെത്തിയത് റോഡ് മാര്‍ഗമായിരുന്നു.
രാഷ്ര്‌ടപതി മംഗലാപുരത്തുനിന്നു ഹെലികോപ്‌റ്റര്‍ മാര്‍ഗമെത്തുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. മോശം കാലാവസ്‌ഥ കാരണം ഹെലികോപ്‌റ്ററിന്റെ പരീക്ഷണയിറക്കം പോലും നടത്താന്‍ കഴിയാതിരുന്നതിനാലാണു യാത്ര റോഡ് മാര്‍ഗമാക്കിയത്. മംഗലാപുരത്തുനിന്നു പെരിയയിലേക്കും തിരിച്ചുമായി രാഷ്‌ട്രപതി കാറില്‍ യാത്ര ചെയ്‌തതു 176 കിലോ മീറ്റര്‍. രാഷ്‌ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയ പ്രമുഖര്‍ റോഡ് മാര്‍ഗം യാത്ര ചെയ്‌തു പൊതുപരിപാടികള്‍ക്കെത്തുന്നതു വിരളമാണ്. വേദിയുടെ 10 കിലോമീറ്ററിനുള്ളില്‍ തന്നെ ഹെലിപ്പാഡ് ഒരുക്കുകയാണു പതിവ്. കാലാവസ്‌ഥ എതിരാണെങ്കില്‍ രാഷ്‌ട്രപതിയെ റോഡ് മാര്‍ഗം എത്തിക്കാനുള്ള ഒരുക്കങ്ങളും നേരത്തെ ജില്ലാ ഭരണകൂടം ചെയ്‌തിരുന്നു.
ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയോടെയാണു രാഷ്‌ട്രപതി മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. 1.40-നു 30 ഓളം കാറുകളുടെ അകമ്പടിയോടെ അദ്ദേഹം കാസര്‍ഗോട്ടേക്കു പുറപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെന്‍സ് കാറിലായിരുനു രാഷ്‌ട്രപതിയുടെ യാത്ര.
രാഷ്ര്‌ടപതിയുടെ കാറിനു മുന്നിലും പിന്നിലുമായി അഡ്വാന്‍സ് പൈലറ്റ്, ഫസ്‌റ്റ് പൈലറ്റ് സെക്കന്‍ഡ് പൈലറ്റ്, എസ്.പി.ജി. വിഭാഗത്തിന്റെ പൈലറ്റ്, മറ്റു കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ സുരക്ഷാ വാഹനങ്ങള്‍ എന്നിവ അകമ്പടി സേവിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha