വീക്ഷണം മുഖപ്രസംഗത്തെ അനുകൂലിച്ച് ദേശാഭിമാനി

കോണ്‍ഗ്രസ് മുഖപത്രത്തിന്റെ എഡിറ്റോറിയലിനെ പിന്തുണച്ച് ദേശാഭിമാനി ദിനപത്രം രംഗത്ത്. വിദ്യാഭ്യാസ വകുപ്പിനെതിരെയുള്ള വീക്ഷണത്തിന്റെ വിമര്‍ശനങ്ങളെ തുണച്ചാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് തന്നെയാണെന്നും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും അഴിമതിയുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖല മുസ്ലിംലീഗിന്റെ ഭരണവൈകല്യവും ദുഷ്ടലാക്കും അഴിമതിയും കാരണം ഈജിയന്‍ തൊഴുത്തായി മാറിയെന്നത് ഏതെങ്കിലും ഒരു പത്രത്തിന്റെമാത്രം അഭിപ്രായമല്ല. പൊതുജനങ്ങളുടെ പൊതു അഭിപ്രായമാണന്നും ദേശാഭിമാനി പറയുന്നുന്നു.
പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ശാസ്ത്രീയമായ സര്‍വെയുടെ അടിസ്ഥാനത്തിലായിരിക്കണം. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നവരെ തിരിച്ചറിയണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള വകുപ്പുകളും ഇക്കാര്യത്തില്‍ ഒട്ടും മെച്ചമല്ലെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. ‘ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റു’ എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധികരിച്ച മുഖപ്രസംഗം വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ചന്ദ്രികയും മുഖപ്രസംഗം എഴുതിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha