പത്ത് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍... പ്രകാശ് രാജിനെ അധിക്ഷേപിച്ച് എം.പി

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി എം.പി പ്രതാപ് സിംഗിനെതിരെ നടന്‍ പ്രകാശ് രാജ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൈസുരു എം.പി പ്രതാപ് സിംഗ് പത്ത് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. മാപ്പ് പറയാത്ത പക്ഷം എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
മകന്‍ മരിച്ചു കിടക്കുമ്പോള്‍ പ്രകാശ് രാജ് നര്‍ത്തകിക്ക് പിന്നാലെ പോയെന്നായിരുന്നു പ്രതാപ് സിംഗിന്റെ പ്രസ്താവന. താന്‍ രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് തന്നെ പരിഹസിക്കാനോ കഥകള്‍ പ്രചരിപ്പിക്കാനോ കഴിയില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ഞാന്‍ മോഡിയുടെ നിശബ്ദതയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ മകന്‍ മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ നര്‍ത്തകിക്ക് പിന്നാലെ പോയെന്നാണ് അയാള്‍ പറയുന്നത്പ്രകാശ് രാജ് പറഞ്ഞു.
2004ലാണ് പ്രകാശ് രാജിന്റെ നാല് വയസുകാരന്‍ മകന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മകന്റെ വിയോഗത്തിലുള്ള ദുഃഖത്തെ പോലും എം.പി അപമാനിച്ചതായി പ്രകാശ് രാജ് പറഞ്ഞു. താനും ഭാര്യയും ഇന്നും മകന്റെ വിയോഗ ദുഃഖത്തില്‍ നിന്ന് മോചിതരായിട്ടില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























