ഭര്‍ത്താവിന്റെ ചികിത്സക്കുള്ള ആശുപത്രി ബില്‍ അടക്കാന്‍ ഭാര്യ ചെയ്ത ക്രൂരത എന്താണെന്നോ...

മദ്യപാനിയായ ഭര്‍ത്താവിന്റെ ചികിത്സക്കുള്ള ആശുപത്രി ബില്‍ അടക്കാന്‍ മൂന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. ആദിവാസി വിഭാഗത്തിലെ ജ്യോതി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ലഹരിമുക്ത ചികിത്സക്ക് പണമില്ലാതെ പിഞ്ചുകുഞ്ഞിനെ 21,000 രൂപക്ക് വിറ്റത്. ]
ഹാസന്‍ റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന ജ്യോതി കഴിഞ്ഞ സെപ്റ്റംബറിലാണ് റിട്ട. നഴ്‌സായ ശാന്തമ്മക്ക് കുഞ്ഞിനെ വിറ്റതെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സന്‍ കോമള പറഞ്ഞു. ശാന്തമ്മ, അയല്‍വാസിയായ ഗായത്രി എന്ന യുവതി മുഖേനയാണ് ജ്യോതിയെ പരിചയപ്പെട്ടത്.
എന്നാല്‍ ശാന്തമ്മ, ബേലൂര്‍ സ്വദേശിയായ മഞ്ജുള ദേവരാജന് സെപ്റ്റംബര്‍ 17 കുഞ്ഞിനെ മറിച്ചുവിറ്റു. ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ കാമധേനു ചൈല്‍ഡ് സന്റെറിന് കൈമാറി. ശാന്തമ്മ മുമ്ബും കുഞ്ഞുങ്ങളെ വാങ്ങി വിറ്റിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞുവില്‍പന റാക്കറ്റിലെ കണ്ണികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























