Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരളത്തിൽ ചെള്ളുപനി ബാധിതരുടെ എണ്ണം വർധിക്കുന്നു; രോഗബാധ കൂടുതലായി റിപ്പോര്‍ട്ടുചെയ്തത് തിരുവനന്തപുരത്ത്

26 NOVEMBER 2017 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

കേരളത്തിൽ 1997 മുതൽ പ്രത്യക്ഷപ്പെട്ട രോഗമാണ് ഡെങ്കിപ്പനി. 1997-ൽ കോട്ടയം ജില്ലയിൽ 14 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതും 4 പേർ മരിക്കാനിടയായതും ഈ രോഗം കേരളത്തിൽ ചുവടുറപ്പിച്ചതിന്റെ തെളിവായിരുന്നു. കേരളത്തെ ബുദ്ധിമുട്ടിലാക്കിയ ഡെങ്കിപ്പനിക്കാലത്തിനുശേഷം ചെള്ളുപ്പനിയാണ് പുതിയ ഭീഷണിയായെത്തുന്നത്.

ചെള്ളുപനി രോഗബാധിതരുടെ എണ്ണം ചെറിയതോതിലാണെങ്കിലും കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ടുചെയ്തത്. 2017 തുടക്കത്തില്‍ മാസം 10-20 വരെ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ചെള്ളുപനി ബാധിക്കുന്നവരുടെ എണ്ണം. ജൂലായില്‍ ഇത് 54 ആയി വര്‍ധിച്ചു.

ഓഗസ്റ്റില്‍ ചെള്ളുപനി ബാധിച്ചവരുടെ എണ്ണം 24 ആയി കുറഞ്ഞെങ്കിലും സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ ഇത് 26, 28 എന്നിങ്ങനെ വര്‍ധിച്ചു. രോഗം ബാധിച്ച്‌ രണ്ടുമാസങ്ങളിലുമായി രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് 164 പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ടുചെയ്തത്. രോഗംബാധിച്ച്‌ രണ്ടുപേര്‍ മരിച്ചതും ഇവിടെയാണ്. വയനാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 30 പേര്‍ക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊല്ലം (എട്ട്), കോഴിക്കോട് (ആറ്), തൃശ്ശൂര്‍, പാലക്കാട് (നാല്), പത്തനംതിട്ട (മൂന്ന്) മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ (ഒന്ന്) എന്നീ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു.

ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലൊഴിച്ച്‌ മറ്റെല്ലാ ജില്ലകളിലും ചെള്ളുപനി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. 2017 ജനുവരിമുതല്‍ ഒക്ടോബര്‍വരെയുള്ള കണക്കാണിത്. നവംബറിലും വിവിധ ജില്ലകളില്‍ ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്. 2013-ല്‍ തെക്കന്‍ കേരളത്തില്‍ ചെള്ളുപനി വ്യാപകമായി റിപ്പോര്‍ട്ടുചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാവുന്നത്. ചെള്ളുപനി റിപ്പോര്‍ട്ടുചെയ്ത മേഖലകളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ചെള്ള് വഴി പകരുന്ന രോഗമായതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി കാടുകള്‍ വെട്ടല്‍, ഇവയെ നശിപ്പിക്കുന്നതിനായുള്ള സ്പ്രേയിങ് തുടങ്ങിയവയെല്ലാം ചെയ്യുന്നതിന് നിര്‍ദേശം നല്കിയിട്ടുണ്ട്. എലി നിയന്ത്രണമാണ് ചെള്ളുപനി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ പ്രധാനം. ജില്ലാതലത്തില്‍ രോഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഡി.എം.ഒ. തലത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കും -ആരോഗ്യവകുപ്പ് അറിയിച്ചു.

ഓറിയന്റെ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടും.

കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം പത്ത് പന്ത്രണ്ടു ദിവസങ്ങൾ കൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. തുടക്കത്തിൽത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (15 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (17 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (25 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (6 hours ago)

Malayali Vartha Recommends