മലയാളി കണികണ്ടുണരുന്ന നന്മ, പാല്‍പ്പൊടി ചേര്‍ത്ത് തയ്യാറാക്കുന്ന മില്‍മ പാലിന്റെ കവറിലെ പരസ്യത്തിനെതിരെ കോടതി

മില്‍മയുടെ ശ്രദ്ധേയമായ പരസ്യവാചകമാണ് 'മലയാളികള്‍ കണികണ്ടുണരുന്ന നന്മ, ശുദ്ധവും കലര്‍പ്പില്ലാത്തതും'. മില്‍മയുടെ ഈ പരസ്യ വാചകത്തിനെതിരെ ഹൈക്കോടതി രംഗത്ത്. പാല്‍ക്ഷാമമായതിനാല്‍ മില്‍മ പല്‍പ്പൊടി കൂടി പാലില്‍ കലര്‍ത്തുന്നുണ്ട്. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാലിന് ശുദ്ധവും കലര്‍പ്പില്ലാത്തതുമായ പരസ്യവാചകം എങ്ങനെ ചേരുമെന്നാണ് കോടതി ചോദിക്കുന്നത്. എന്നാല്‍ ഈ വിശേഷണങ്ങള്‍ മില്‍മയുടെ എംബ്ലത്തിന്റെ ഭാഗമാണെന്നും മറ്റു സംസ്ഥാനങ്ങളിലെ പാല്‍ ഉല്‍പാദകരും ഈ വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നുമുള്ള മില്‍മയുടെ വാദം ഹൈക്കോടതി തള്ളി.
രണ്ടി ദിവസത്തിനകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
https://www.facebook.com/Malayalivartha