തിരുവനന്തപുരം ശ്രീകാര്യത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം; ജില്ലയിൽ ഇന്ന് രണ്ട് പഞ്ചായത്തുകളിൽ ഹർത്താൽ

തിരുവനന്തപുരം ശ്രീകാര്യം എടവക്കോട്ട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്.സാജുവിനാണ് വെട്ടേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം ആർ.എസ്.എസ് സംഘർഷം നിലനിന്ന പ്രദേശമാണ് ശ്രീകാര്യം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവിടെ രാജേഷ് എന്ന ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന. ഇരുപതോളം പേർ ചേർന്നാണ് സാജുവിനെ ആക്രമിച്ചതെന്നാണ് വിവരം.
പ്രദേശത്ത് കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പാലിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പഴയ ഉള്ളൂർ എന്നീ രണ്ട് പഞ്ചായത്തുകളിൽ ബുധനാഴ്ച രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഹർത്താൽ ആചരിക്കാൻ സി.പി.എം ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha


























