വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒറ്റ ദിവസം യുവതിയെ പിന്തുടർന്നെത്തിയത് രണ്ട് അപകടങ്ങൾ

ഒരു ദിവസം തന്നെ രണ്ട് അപകടത്തില്‍ പെട്ട യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കല്ലൂര്‍ക്കാട് വെച്ച് ആദ്യം അപകടത്തില്‍ പെട്ട് പരിക്കേറ്റ യുവതിയുമായി പോയ ആംബുലന്‍സ് മൂവാറ്റുപുഴയില്‍ വെച്ചും അപകടത്തില്‍ പെടുകയായിരുന്നു. ബിജി ഷാജി എന്ന 39 കാരിക്കാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയുടെ തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായി. കല്ലൂര്‍ക്കാടിലൂടെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോഴായിരുന്നു ആദ്യ അപകടം. ബോധം കെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും ബോധം തെളിയാതിരുന്നതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ മൂവാറ്റുപുഴയില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് തലകീഴായി മറിഞ്ഞു.
അതേസമയം രണ്ടാമത്തെ അപകടത്തില്‍ വാഹനത്തിനു കാര്യമായി തന്നെ കേടുപാടു പറ്റിയെങ്കിലും ഉള്ളിലെ രോഗിക്ക് കുഴപ്പമുണ്ടായില്ല. എന്നാല്‍ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ സിറ്റി സ്‌കാനില്‍ നിഷയുടെ തലയ്ക്കുള്ളില്‍ പരിക്കേറ്റതായി കണ്ടെത്തുകയും എന്‍ഐസിയുവിലേക്ക് മാറ്റുകയും ആയിരുന്നു.
രണ്ടാമത്തെ അപകടത്തില്‍ യുവതിക്ക് കാര്യമായി പരിക്കേറ്റില്ല. എന്നാല്‍ രണ്ടപകടത്തിലൂം പോലീസ് ആരും ഇതുവരെ കേസെടുത്തിട്ടില്ല. ആദ്യ അപകടം നടന്നത് കല്ലൂര്‍കാടിലാണെങ്കിലും മൂവാറ്റുപുഴയിലാണ് വലിയ അപകടം നടന്നതെന്നും അത് ആ പോലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടെ എടുക്കട്ടേയെന്നുമാണ് അവരുടെ നിലപാട്. മൂവാറ്റുപുഴ പോലീസ് ആകട്ടെ അപകടത്തില്‍ പെട്ട ആരെങ്കിലും പരാതിയുമായി സമീപിച്ചാല്‍ കേസെടുക്കാം എന്ന നിലപാടിലാണ് നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























