ജിഷയുടെ അച്ഛന്റെ മരണത്തില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പ്രതിപട്ടികയിലേക്ക്; പിന്നാലെ രാജേശ്വരിയും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ആശങ്ക

കൊച്ചി പെരുമ്പാവൂരിൽ ഏറെ കോളിളക്കം സൃഷിട്ടിച്ച കേസായിരുന്നു ജിഷാവധ കേസ്. കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കുറച്ച് നാളുകൾക്ക് മുൻപ് അജ്ഞാത വാഹനമിടിച്ച് വഴിയരികിൽ ദുരുഹസാഹചര്യത്തിൽ മരിച്ചിരുന്നു. എന്നാലിപ്പോൾ പാപ്പുവിന്റെ സംഭവത്തിൽ ജോമോൻ പുത്തൻപുരയ്ക്കൽ പ്രതി പട്ടികയിലേക്ക്. പാപ്പു വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് പിന്നാലെ അമ്മയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക ഉയർന്നു.
ജിഷയുടെ പിതാവ് പാപ്പു മരണപ്പെട്ടതില്‍ അസ്വാഭാവികതയുണ്ടെന്ന് പായിച്ചിറ നവാസ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡിജിപിയ്ക്ക് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് ജിഷയുടെ അമ്മ രാജേശ്വരിയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നത്. പാപ്പു വഴിയരികില്‍ മരണപ്പെട്ടതിന് പിന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്നാണ് പരാതിയില്‍ പറയുന്നത്. ലോക്നാഥ് ബഹ്റ ഇതിന്‍മേല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
നീണ്ട നാളുകളായി അസുഖ ബാധിതതനായിരുന്നു. ഇതിനിടയില്‍ റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ വീട്ടില്‍ ഒറ്റപ്പെട്ടും ദരിദ്രപൂര്‍ണവുമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്. പാപ്പുവിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നാല് ലക്ഷത്തോളം രൂപയുണ്ടെന്നത് പുറംലോകം അറിയുന്നത്. രാജേശ്വരിയും കൊല്ലപ്പെട്ടേയ്ക്കാം എന്ന സംശയം ഉയരുന്നത് പൊലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കും.

https://www.facebook.com/Malayalivartha


























