ഇരുനില വീടിന്റെ ചവറ്റുകൂനയ്ക്ക് സമീപം അമ്മയെ ഇഞ്ചിഞ്ചായി കൊന്ന് തള്ളുമ്പോഴും അവന്റെ കൈ വിറച്ചില്ല; ആർഭാടത്തിന്റെ കൊടുമുടിയിൽ ജീവിക്കുമ്പോൾ മയക്കുമരുന്നിന് അടിമപ്പെട്ട് എൻജിനീയറിങ് കോളേജിലെ ചാത്തന്‍ സംഘത്തിന്റെ തലവനായി...മകന്റെ വഴിവിട്ട ജീവിതം തിരിച്ചുപിടിക്കാൻ 'അമ്മ' ശ്രമിച്ചപ്പോൾ...

അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുപറമ്പിൽ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് ഉറ്റസുഹൃത്ത് ഹരികൃഷ്ണന്റെ ഫോണെത്തിയത്. ഐസ് ക്രീം കഴിക്കാൻ വരുന്നുണ്ടോയെന്ന് ചോദിച്ച് തീരാത്ത താമസം. കത്തിക്കൊണ്ടിരുന്ന അമ്മയുടെ മൃതദേഹത്തിന് മേൽ ശേഷിച്ച മണ്ണെണ്ണകൂടി തൂവി വിറകും കൊതുമ്പും മൂടി കൈകാലുകൾ കഴുകിയശേഷം ബൈക്കെടുത്ത് നാലാഞ്ചിറയിലെ ഐസ് ക്രീം പാർലറിലേക്ക് പാഞ്ഞു.
നാലുമണിവരെ സുഹൃത്തുക്കൾക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിച്ചും കഴിഞ്ഞു. നഗരത്തിലെ ഒരു തീയറ്ററിൽ സിനിമ കഴിഞ്ഞ് വീട്ടിൽ വന്നശേഷമുണ്ടായ അരുതാത്ത സംഭവങ്ങളുടെ ഭാവഭേദങ്ങളൊന്നും അക്ഷയിന്റെ മുഖത്ത് ആർക്കും ദർശിക്കാൻ കഴിഞ്ഞില്ല.
ഐസ്ക്രീം നുണഞ്ഞു കഴിഞ്ഞ് കൂട്ടുകാർ പിരിയാൻ തീരുമാനിച്ചതോടെ അക്ഷയും വീട്ടിൽ മടങ്ങിയെത്തി. കുളിമുറിയ്ക്ക് സമീപത്ത് അമ്മയ്ക്ക് തീർത്ത ചുടലയിൽ നിന്ന് അപ്പോഴും തീയും പുകയും ഉയർന്നുകൊണ്ടേയിരുന്നു. ഒരിക്കൽ കൂടി അവിടെചെന്ന് ശരീരം മുഴുവൻ കത്തിയോയെന്ന് നോക്കിയശേഷം ചുറ്റും ചിതറിക്കിടന്ന വിറകും കൊതുമ്പും അഗ്നികുണ്ഠത്തിലേക്ക് വലിച്ചിട്ടശേഷം തൊട്ടടുത്ത കുളിമുറിയിൽ കയറി കുളിച്ച് വൃത്തിയായി വീട്ടിൽ കയറി കതകടച്ചു. സന്ധ്യാനേരമായതോടെ വീട്ടിലെ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.
പ്രാർത്ഥനയ്ക്കുശേഷം അമ്മയുടെ പ്രാണൻ പിടഞ്ഞ വീട്ടിലെ ഡൈനിംഗ് ഹാളിൽ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും വിളമ്പികഴിച്ചു. സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോൺ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കുറ്റബോധമോ വിഷമമോ ഒന്നും തോന്നാതെ ബെഡ് റൂമിൽ കയറി കിടന്നു. കാട് കയറിയ ചിന്തകൾക്കിടയിൽ എപ്പോഴോ ഉറക്കം കണ്ണുകളിൽ കൂടുകെട്ടി. നേരം പുലരുവോളം ബോധമില്ലാതെ ഉറങ്ങി.
നേരം വെളുക്കുംമുമ്പേ കിടക്കവിട്ടുണർന്ന അക്ഷയ് വീണ്ടും ബന്ധു്ക്കളിൽ പലരേയും വിളിച്ച് അമ്മ അവിടെചെന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു. ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടൻ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഹരികൃഷ്ണനെത്തിയപ്പോൾ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണൻ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടൻ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു.
അൽപ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോൾ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ അക്ഷയിന്റെ മൊഴികളിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലുണ്ടായ സംശയങ്ങളും ഇയാളെ സംശയനിഴലിലാക്കി . തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തായത്
എൽ ഐ സി ഏജന്റ് ദീപയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ അന്വേഷണം മറ്റ് പലരിലേക്കും നീങ്ങുകയാണ് . മയക്കു മരുന്നിനു ആവശ്യത്തിലേറെ പണം വേണ്ടിവന്നപ്പോൾ കൊടുക്കാൻ വിസമ്മതിച്ച അമ്മയെ മകൻ കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മ ദീപയുമായി അടുപ്പത്തിൽ അല്ലായിരുന്നു. അമ്മയുടെ അവിഹിത കഥ ചര്‍ച്ചയാക്കി ഒളിച്ചോട്ടത്തില്‍ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം.
ഇതിനായി സഹോദരിയോട് സ്കൈപ്പിൽ സംസാരിക്കുകയും ചെയ്തു.തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയായ അക്ഷയ് കോളേജില്‍ ഒരു കൂട്ടായ്മയായ ചാത്തൻ ഗ്രൂപ്പിന്റെ നേതാവായിരുന്നു. പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളില്‍ തോറ്റു. കുവൈറ്റിലുള്ള അച്ഛന്‍ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുന്നിലെത്തിയത്. മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ ദീപ പണം നൽകിയില്ല. അതോടെ തലക്കടിച്ചു കൊലപ്പെടുത്തി ബെഡ്ഷീറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിന് അടുത്ത് ചെറിയ കുഴിയായതിനാല്‍ കുഴിച്ചു മൂടുക പ്രയാസമായിരുന്നു. അതുകൊണ്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. അമ്മയെ രാവിലേയും കണ്ടില്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്. അക്ഷയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് മനസ്സിലാക്കി. മൊഴികളിലെ വൈരുദ്ധ്യം അക്ഷയിനെ കുരുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്നത് അക്ഷയ് തുറന്നു പറഞ്ഞു. അപ്പോഴും കുറ്റബോധമൊന്നും അക്ഷയിനില്ലായിരുന്നു. സമീപവാസികളുമായി അടുപ്പത്തിലല്ലായിരുന്നു അമ്മ. ഇവരുടെ വീടിന്റെ മതിലിനോട് ചേര്‍ന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളില്‍ സംശയമുണ്ട്. രാത്രിയില്‍ പതിവായി ചവര്‍ കത്തിക്കാറുള്ളതിനാല്‍ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയല്‍ക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. എഞ്ചിനിയറിങ് കോളേജില്‍ സകലകലാ വല്ലഭനായിരുന്നു അക്ഷയ്. പക്ഷേ ലഹരി കൂടിയായപ്പോള്‍ ജീവിതം കൈവിട്ടു പോയി. അമ്മ ശത്രു പക്ഷത്തായി.
വിദേശത്തുള്ള അച്ഛനും സഹോദരിയും കാര്യങ്ങള്‍ അറിഞ്ഞതോടെ പരമാവധി അകലം പാലിച്ചു. എങ്ങനേയും അക്ഷയിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. മയക്കുമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടു പോയി. മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാന്‍ മകള്‍ അനഘയുടെ രക്തസാമ്പിളുകള്‍ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു.
https://www.facebook.com/Malayalivartha


























