അടിപിടി, പിടിച്ചുപറി, നരഹത്യ കേസുകളില്‍ ഉള്‍പ്പെട്ട തൗഫീറിനെയാണ് അറസ്റ്റ് ചെയ്തത്

ഗുണ്ടാനിയമപ്രകാരം കൊടും കുറ്റവാളി ഗുണ്ടാ നിയമപ്രകാരം അറസ്റ്റില്‍. നേമം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി അടിപിടി, പിടിച്ചുപറി, നരഹത്യ കേസുകളില്‍ ഉള്‍പ്പെട്ട കാരക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടില്‍ റഷീദ് മകന്‍ തൗഫീറിനെയാണ് (26) ഗുണ്ടാ നിയമപ്രകാരം നേമം പൊലീസ് അറസ്റ്റ് ചെയ്തു. 2013ല്‍ ഗുണ്ടാ നിയമപ്രകാരം ആറു മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് മോചിതനായ ശേഷവും തുടര്‍ച്ചയായി സാമൂഹിക വിരുദ്ധപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടും ക്രിമിനല്‍ കേസുകളില്‍ പ്രതിയായി പൊതുജന സമാധാനത്തിന് ഭീഷണിയായതിനാലാണ് വീണ്ടും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. ജയദേവിന്റെ നിര്‍ദേശാനുസരണം നേമം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ എസ്.എസ്.സജി, എസ്.വിമല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ഗിരി.ബി.ജെ, സന്തോഷ് പി.എസ്. എന്നിവരുള്‍പ്പെട്ട സംഘമാണ് തൗഫീറിനെ അറസ്റ്റ് ചെയ്തത്. നഗരത്തില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരം കേസുകളില്‍ മുമ്പ് ബന്ധമുണ്ടായിരുന്നവരെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്. സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.
സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റവും ശക്തമായ പ്രദേശങ്ങളിലൊന്നാണ് കാരക്കാമണ്ഡപം. ബുധനാഴ്ച രാ്ത്രി സി.പി.എം വഞ്ചിയൂര്‍ ഏര്യാകമ്മിറ്റി അംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും തടയാന്‍ പൊലീസ് ജാഗരൂകരായിരിക്കുകയാണ്. കണ്ണൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇത് സംസ്ഥാന വ്യാപകമായി വ്യാപിക്കുമോ എന്ന ആശങ്ക ഇരുപാര്‍ട്ടികള്‍ക്കും സര്‍ക്കാരിനുമുണ്ട്. ആഭ്യന്തരമന്ത്രിയായ പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
https://www.facebook.com/Malayalivartha


























