ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചുള്ള പുതുവല്‍സരാഘോഷം ഹിന്ദുക്കള്‍ ഡിസംബര്‍ 31ന് ഒഴിവാക്കണമെന്ന്, കുടിച്ച്കൂത്താടിയുള്ള ആഘോഷവും പാടില്ല

പുതുവല്‍സര ആഘോഷം ഹിന്ദുക്കള്‍ നടത്തരുതെന്ന ആഹ്വാനവുമായി ഹിന്ദുസംഘടനയുടെ പോസ്റ്റര്‍. ജനുവരി ഒന്നിന് പുതുവല്‍സര ആശംസകള്‍ നേരുകയോ സ്വീകരിക്കുകയോ ചെയ്യരുത്, മറ്റ് ഹിന്ദുക്കളെയും ഇക്കാര്യം അറിയിക്കണം. പുതുവര്‍ഷം ഹിന്ദുവര്‍ഷാരംഭത്തില്‍ തന്നെ ആഘോഷിക്കണം എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ പറയുന്നത്. ഹിന്ദു ജനജാഗൃതി എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. പശ്ചാത്യരെ പോലെ ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചുള്ള പുതുവല്‍സരാഘോഷം ഡിസംബര്‍ 31ന് ഒഴിവാക്കണം. കുടിച്ച്കൂത്താടിയുള്ള ആഘോഷം ഒഴിവാക്കണം എന്നിങ്ങനെ പോകുന്നു നോട്ടീസിലെ സദാചാര പ്രസംഗം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
രണ്ടാഴ്ച മുമ്പ് ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ആഹ്വാനവുമായി ചില ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. അന്നും ഹിന്ദുക്കളായ വിശ്വാസികളും യുവാക്കളും അതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളുടെ കാര്‍ത്തികയ്ക്ക് ക്രിസ്ത്യാനിയോ മുസ്ലിംകളോ വിളക്ക്കത്തിക്കുന്നില്ല. അതിനാല്‍ ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു അന്നത്തെ ആഹ്വാനം.
വര്‍ഷങ്ങളായി ക്രിസ്മസും പെരുന്നാളും ഓണവും ആഘോഷിക്കുന്നവരാണ് ഹിന്ദുമത വിശ്വാസികളില്‍ അധികവും. ജാതിയും മതവും നോക്കിയല്ല ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത്. ഇപ്പോഴുള്ള സ്‌നേഹവും സൗഹൃദവും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനവും ആക്ഷേപവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കേരളത്തിലെ മുഴുവന്‍ യുവാക്കളെയും മദ്യപാനികളെയും ന്യൂഇയറിന് കുടിപ്പിച്ച് കിടത്താമെന്ന് നിങ്ങള്‍ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ എന്ന രീതിയിലുള്ള ആക്ഷേപ ട്രോളുകളാണ് ഹിന്ദുജന ജാഗൃതിക്കെതിരെ വ്യാപകമായിരിക്കുന്നത്. ഇതടക്കമുള്ള പലതും വൈറലായിക്കഴിഞ്ഞു. മുസ്ലിംകള്‍ ഓണം ആഘോഷിക്കരുതെന്നും വിളക്ക് കൊളുത്തരുതെന്നും ചില മുസ്ലിം മതപ്രചാരകന്‍മാര്‍ മുമ്പ് പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊന്നാനിയിലെ പ്രസിദ്ധമായ ഒരു പള്ളിയില്‍ വിളക്ക് കത്തിക്കുന്നുണ്ടെന്ന് പറഞ്ഞാണ് എം.എന്‍ കാരശേരി അതിനെ പ്രതിഷേധിച്ചത്. തന്റെ ഉമ്മ നിലവിളക്ക് കൊളുത്തിയാണ് ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നതെന്ന് നടന്‍ മാമുക്കോയയും വെളിപ്പെടുത്തിയിരുന്നു.

https://www.facebook.com/Malayalivartha


























