പാലുകൊടുത്ത പിണറായിയുടെ കൈക്ക് ജേക്കബ്‌തോമസ് കൊത്തുന്നു, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും എഫ്.ബി പോസ്റ്റ്

സസ്‌പെന്‍ഷന് പിന്നാലെ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ജേക്കബ്‌തോമസ് രംഗത്ത്. ഓഖി ദുരന്തത്തിന് 700 കോടിയോളം നഷ്ടം ഉള്ളപ്പോള്‍ 7000 കോടി കേന്ദ്രസഹായം ചോദിച്ച സര്‍ക്കാരിനെതിരെയാണ് പാഠം ഒന്നെന്ന പേരില്‍ അദ്ദേഹം ഫെയിസ്ബുക്കിലൂടെ വിമര്‍ശിച്ചത്. അതിന് പിന്നാലെയാണ് ഇന്ന് രണ്ടാം പാഠവുമായി എത്തിയത്. വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി. ഫഌക്‌സ് വയ്ക്കല്‍ രണ്ട് കോടി, ജനതാല്‍പര്ം അറിയിക്കാന്‍ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ - ഭാഗ്യവാന്‍മാര്‍, കാണാതായവര്‍- കടലിനോട് ചോദിക്കണം. പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്. എന്നിങ്ങനെ ആക്ഷേപഹാസ്യത്തിലൂടെയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത് വയറലായിക്കഴിഞ്ഞു..
ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ കണ്ടെത്താനുള്ളവരെ ക്രിസ്മസിന് മുമ്പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും കേരള സര്‍ക്കാരും പറഞ്ഞിരുന്നു. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയര്‍ അടുക്കുമ്പോഴും ആരും വന്നിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചിട്ട് കാര്യമില്ല, കടലിനോട് ചോദിക്കണമെന്നാണ് പറയുന്നത്.

ഓഖി ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയതിന് ഐ.എം.ജി ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. കടലില്‍ കാണാതായത് പണക്കാരായിരുന്നെങ്കില്‍ നടപടിയുണ്ടാകുമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇത് അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആണെന്ന് കാട്ടിയാണ് സസ്‌പെന്റ് ചെയ്തത്.

പിണറായിയുടെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസിനെ ആദ്യം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഇതിനിടെ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരെ ഉള്‍പ്പെടെ വിമര്‍ശിച്ച് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതി. വിവാദമായെങ്കിലും സസ്‌പെന്‍ഡ് ചെയ്യാതെ പിണറായി സംരക്ഷിച്ചു. അതിന് പിന്നാലെയാണ് പിണറായിക്കെതിരെ തിരിഞ്ഞത്. ഓഖി ദുരിതത്തില്‍ കാണാതായവരുടെയും കിട്ടുന്ന ഫണ്ടുകളുടെയും കണക്ക് വച്ചാണ് ആദ്യം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കണക്കിലെ കളികള്‍ എന്നയാരുന്നു ആ എഫ്.ബി പോസ്റ്റിന്റെ തലക്കെട്ട്.
https://www.facebook.com/Malayalivartha


























