ദാറുല്‍ ഹുദയുടെ സ്ഥാപനങ്ങളിലെ ലൈംഗികശാരീരിക പീഡനങ്ങളും ദുരനുഭവങ്ങളും...

എംടി ദാറുല്‍ ഹുദയുടെ രക്ഷാധികാരിയാകാന്‍ സഹകരിച്ചില്ലെങ്കില്‍ സന്തോഷം എന്ന് അഷ്‌കര്‍ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഒന്നിന്റെ രക്ഷാധികാരിയാകാന്‍ എംടി വാസുദേവന്‍ നായരോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം അത് നിഷേധിച്ചുകൊണ്ട് ഇസ്ലാം മതത്തെ അവഹേളിച്ചുവെന്നും ഒരു വിഭാഗം ആളുകള്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ദാറുല്‍ ഹുദയ്ക് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ പഠിക്കാന്‍ ചേര്‍ന്ന് പലവിധ പീഠനങ്ങളേറ്റ് പഠനം ഉപേക്ഷിച്ച അഷ്‌കര്‍ എന്ന യുവാവ് എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പത്ത് വയസ്സുള്ള കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന്, ജീവിതത്തിലെ എല്ലാ നിറങ്ങളും നിഷേധിച്ച്, പൗരോഹിത്യ ഇംഗിതങ്ങള്‍ അടിച്ചേല്‍പിച്ച്, മതചിട്ട പഠിപ്പിക്കുന്ന സ്ഥാപനം എന്നാണ് ഈ സ്ഥാപനത്തെ യുവാവ് വിശേഷിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ദാറുല്‍ ഹുദയുടെ ഇരയായ കൗമാരക്കാലം വേട്ടയാടുന്നത് കൊണ്ട് അവരുടെ സ്ഥാപനങ്ങളോട് എം ടി യെപ്പോലൊരാള്‍ സഹകരിച്ചില്ലെങ്കില്‍ അത്രയും സന്തോഷാമാണ്.
പത്തര വയസ്സിലാണ് ഞാന്‍ ദാറുല്‍ ഹുദയുടെ ഒരു ഓഫ് കാമ്ബസ് ജയിലില്‍ അടക്കപ്പെടുന്നത്. ആ പ്രായത്തില്‍ എന്നെ മാതാപിതാക്കള്‍ നല്ലനടപ്പിന് വിട്ടയിടം. എന്നെയൊരാളെ പോറ്റാനുള്ള ശേഷി ഉണ്ടായിരുന്നിട്ടും പന്ത്രണ്ട് വര്‍ഷം കൊണ്ട് ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള മുസ്ലിം ഉസ്താദുമാരില്‍ ഒരാള്‍ എന്നതായിരുന്നു പ്രലോഭനം. അന്നുവരെ പരിചയിച്ചിട്ടില്ലാത്ത വെള്ള വസ്ത്ര ധാരണം മുതല്‍ അതിദയനീയമായ തടവ് ചിട്ടകള്‍ വിധിക്കപ്പെട്ടു. മാസത്തില്‍ രണ്ട് ദിവസം പരോള്‍.
വെള്ള വസ്ത്രം ഊരിവെക്കുന്ന സമയം മഞ്ഞ നിറത്തിലുള്ള പൈജാമയും ബനിയനും മാത്രമാണ് അനുവദനീയം. നിറങ്ങളൊക്കെ നിഷേധിക്കപ്പെട്ടു. പത്തറുപത് പേര്‍ക്ക് കിടക്കാവുന്ന ഹാളില്‍ അട്ടിക്കിട്ട് കിടന്നു. വസ്ത്രവും കക്കൂസും വരെ സ്വയം കഴുകി. സുഭിക്ഷമായ ഭക്ഷണ ശീലങ്ങളില്‍ നിന്ന് അതിവേഗം സ്ഥാപനത്തിന്റെ ദാരിദ്ര്യം ഉള്‍കൊള്ളാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പള്ളികളില്‍ പിരിവിന് പോയി പ്രസംഗിച്ചു. നിസ്‌കരിക്കുമ്‌ബോള്‍ കാലിന്റെ വെപ്പില്‍ കാണിച്ച അലംഭാവത്തിന് വരെ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. അങ്ങനെ അങ്ങനെ അങ്ങനെ.
ഉസ്താദുമാരുടെ ദാസ്യവേലയായിരുന്നു പ്രധാന പഠനം. അവരുടെ ലൈംഗിക പീഢനം മുതല്‍ എല്ലാം സഹിക്കേണ്ടിവരും. എന്തുകൊണ്ടോ ഞാന്‍ കായിക അക്രമം മാത്രമേ നിരന്തരം ഏല്‍ക്കേണ്ടിവന്നൊള്ളൂ. ഒടുവില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഒരു ദിവസം ഞാന്‍ അവിടെന്ന് ചാടി. അപ്പോഴേക്കും ഏറെ വിലപ്പെട്ട എന്റെ ആറു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അവിടെന്നിങ്ങോട്ട് നിരന്തരം കേള്‍ക്കുന്ന കുരുത്തംകെട്ടവന്‍ എന്ന വാക്കാണ് എന്റെ ഇതുവരെയുള്ള സമ്ബാദ്യം. പഠിച്ചൊരു ജോലി നേടിയെടുക്കുന്നത് വരെ ഞാനനുഭവിച്ച സമ്മര്‍ദ്ദം ചില്ലറയല്ല. അവിടെന്ന് പുറത്ത് പോകുന്നവര്‍ ഗുണം പിടിക്കില്ലെന്നും നശിച്ച് പോകുന്നമെന്നും ശപിക്കപ്പെട്ടതാണ് തുടര്‍ന്ന് ജീവിക്കാനുള്ള ഊര്‍ജ്ജവും.
പത്ത് വയസ്സുള്ള കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന്, ജീവിതത്തിലെ എല്ലാ നിറങ്ങളും നിഷേധിച്ച്, പൗരോഹിത്യ ഇംഗിതങ്ങള്‍ അടിച്ചേല്‍പിച്ച്, മതചിട്ട പഠിപ്പിക്കുന്ന സ്ഥാപനത്തിന് കാര്യദര്‍ശിയാവാന്‍ എം ടി വിസമ്മതിച്ചെങ്കില്‍ സന്തോഷം മാത്രമേ ഉള്ളൂ. അതയാള്‍ പുലര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ കടമയാണ്.
https://www.facebook.com/Malayalivartha


























