എടിഎമ്മിൽ നിന്നു പണം എടുക്കുന്നതിനിടെ യുവതിക്ക് ഷോക്കേറ്റു

എടിഎമ്മിൽ നിന്നു പണം എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്കു വൈദ്യുതാഘാതമേറ്റു. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കു സമീപത്തെ എടിഎം കൗണ്ടറിൽനിന്നും പണം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയ്ക്ക് ഷോക്കേറ്റത്.
ആരക്കുഴ ഉല്ലാപ്പിള്ളി സ്വദേശിനി പുഷ്പവല്ലിക്കാണ് ഷോക്കേറ്റത്. നഗരത്തിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇവിടുത്തെ എടിഎമ്മിൽ കയറുന്നത്.
മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്ത ഉടൻ യുവതിയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് യുവതി പിറകിലേയ്ക്കു മറിഞ്ഞുവീണു. ഇതുകണ്ട് ഓടിക്കൂടിയവർ എടിഎം കൗണ്ടറിന്റെ വാതിൽ തുറന്നു യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























