ജനിക്കുമ്പോഴേ കുറ്റവാളിയായി ജനിക്കുന്നില്ലല്ലോ... രക്ഷിതാക്കള്‍ ഈ കാര്യങ്ങള്‍ അറിയണം, കേഡലിന്റെയും അക്ഷയ്‌യുടെയും ജീവിതത്തില്‍ സംഭവിച്ചതെന്ത്,വില്ലനായത് മയക്കുമരുന്നോ മദ്യമോ അല്ല...

തലസ്ഥാനത്തെ നടുക്കിയ രണ്ട് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളാണ് കേഡല്‍ ജിന്‍സണ്‍ എന്ന യുവാവ് വീട്ടുക്കാരെ കൊന്നതും, അക്ഷയ് അമ്മയെ കൊന്ന് സംഭവങ്ങളും. ഈ യുവാക്കളുടെ ഇടയില്‍ എന്താണ് സംഭവിച്ചത്.
രക്ഷിതാക്കള്‍ പോലും അറിയാതെ അവര്‍ വഴി തെറ്റുന്നത് എപ്പോഴാണ്.ഏത് പ്രായത്തിലാകാം ഇവര്‍ തെറ്റിയത്. കേഡലിന്റെയും അക്ഷയ് യുടെയും പ്രശ്‌നങ്ങള്‍ രക്ഷിതാക്കള്‍ മനസിലാക്കാതെ പോയത് എപ്പോഴാണ്.ഈ യുവാക്കളെ വഴി തെറ്റിച്ചതില്‍ പ്രധാനപങ്ക് മയക്കുമരുന്നിന് മാത്രമല്ല.
രക്ഷിതാക്കള്‍ക്ക് ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.ഒരു ആണോ പെണ്ണോ ജനിച്ച് വീഴുമ്പോഴെ അവര്‍ കുറ്റവാളിയായി അല്ല ജനിക്കുന്നത്. കേഡലിന്റെയും അക്ഷയുടെയും മനസിലെ പ്രശ്‌നങ്ങളും ആഗ്രഹങ്ങളും മനസിലാക്കാതെ പോയത് തന്നെ വലിയ തെറ്റാണ്.
അച്ഛനും അമ്മയും അടക്കം നാലുപേരെ കൊന്നോടൊടുക്കിയ മകനാണ് കേഡല്‍ ജിന്‍സണ്‍ രാജ. പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊലപാതകം നടത്തിയത് താനല്ല, ആത്മാവാണ് എന്നാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്.
പ്രതി കേഡലിന് മാനസിക വിഭ്രാന്തിയുള്ളതായി പോലീസിന് ആദ്യമേ തന്നെ സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്. ഇതോടെ മനശാസ്ത്രവിദഗ്ധന്റെ സഹായത്തോടെയായി ചോദ്യം ചെയ്തു.
സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം നടത്തിയത് എന്നാണ് കേഡല്‍ പറയുന്നത്. എന്നാല്‍ കൊല നടത്തിയത് താനല്ല, ആത്മാവാണ് എന്നും ഇയാള്‍ പറയുന്നു. മനശാസ്ത്രജ്ഞ വിദഗ്ധന്‍ ഡോക്ടര്‍ മോഹന്‍ റോയുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യല്‍.
ശരീരത്തില്‍ നിന്നും ആത്മവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി പതിനഞ്ച് വര്‍ഷമായി ഇയാള്‍ പരിശീലിക്കുന്നുണ്ട് എന്നാണ് വിവരങ്ങള്‍. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലിട്ട് കത്തിച്ച കാര്യം ഇയാള്‍ സമ്മതിച്ചു.
പേരൂര്‍ക്കട അമ്പലമുക്കിലെ എല്‍.ഐ.സി ഏജന്റായ ദീപയുടെ മരണത്തില്‍ പോലീസ് സംശയിക്കുന്ന മകന്‍ അക്ഷയ് കോളേജിലെ ചാത്തന്‍ കൂട്ടായ്മയുടെ തലവന്‍. തിരുവനന്തപുരം സെന്റ്‌തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്നും വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം മാതാവിനെ തലയ്ക്കടിച്ചു വീഴ്ത്തി ബഡ്ഷീറ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
കുവൈറ്റില്‍ നിന്നും പിതാവ് അയച്ചുകൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടക്കാതെ വരികയും ചെയ്തതോടെ കടുത്ത അതൃപ്തിയിലായിരുന്നു അക്ഷയ്. ഇതിനൊപ്പം മയക്കുമരുന്ന് ലഹരിയില്‍ മാതാവിന് വേറെ ബന്ധമുണ്ടോ എന്ന സംശയവും അലട്ടിയിരുന്നു. സംഭവദിവസം ട്യൂഷന്‍ഫീസ് ചോദിച്ചപ്പോള്‍ തോന്നിയപോലെ നടക്കാന്‍ പണമില്ലെന്ന് ദീപ പറഞ്ഞതാണ് മകനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും.
ഇനിയും അക്ഷയ് യെ പോലെയോ കേഡലിനെ പോലെയുള്ള ചെറുപ്പക്കാര്‍ ഇല്ലാതിരിക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട്.മകനെ ആയാലും മകളെ ആയാലും ശ്രദ്ധയോടെ വേണം വളര്‍ത്തി.അവരുടെ പ്രശ്‌നങ്ങള്‍ സങ്കടങ്ങള്‍ മനസിലാക്കി വേണം വളര്‍ത്താന്‍ ഇല്ലെങ്കില്‍ ദുഖിക്കേണ്ടി വരും.
https://www.facebook.com/Malayalivartha


























