ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ രണ്ടു വർഷമായി ലൈംഗീകമായി പീഡിപ്പിച്ചു; സംഭവത്തിൽ പിതാവുൾപ്പെടെ നാലുപേർ പിടിയിൽ

ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ നാലുപേർ പിടിയിൽ. പിടിക്കപ്പെട്ടവരിൽ പെൺകുട്ടിയുടെ പിതാവുമുണ്ട്. പെൺകുട്ടി രണ്ട് വർഷമായി തുടർച്ചയായി പീഡനത്തിനു ഇരയാകുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവും തണ്ണീർമുക്കം സ്വദേശിയുമായ മനോജ്(55)ബന്ധു നാരായണൻ നായർ(69)അയൽവാസികളായ ഗിരീഷ്(24) പ്ലസ്ടു വിദ്യാർത്ഥി എന്നിവരെ ചേർത്തല പൊലീസ് ഇൻസ്പെക്ടർ വി.പി.മോഹൻലാലിന്റെ നേതൃത്വത്തിൽഅറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയെ തുടർന്നാണ് സ്കൂൾ അധികൃതർ കൗൺസലിംഗിന് വിധേയമാക്കിയത്.
പെൺകുട്ടിയുടെ അമ്മ തൊഴിലുറുപ്പ് ജോലിക്ക് പോകുന്ന സമയത്താണ് അച്ഛൻ പീഡിപ്പിച്ചിരുന്നത്. അയൽവീട്ടിൽ ടി.വി കാണാൻ പോകുമ്പോഴാണ് ബന്ധുവിന്റെ പീഡനം. മറ്റ് പ്രതികളും അയൽവീടുകളിലുള്ളവരാണ്.
വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയശേഷം കുട്ടിയെ അമ്മയോടൊപ്പം വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും മറ്റുള്ളവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























