ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം സ്ഥിതീകരിക്കുന്ന രീതിയിൽ കനകമല ഐഎസ് പ്രതികളുടെ മൊഴി ; ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നു മൊഴി

ഷെഫിന്‍ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികളായ മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കി. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു എന്നാൽ ഇത് വെറും സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി.
എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതരത്തിൽ ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നു ഇവർ മൊഴി നൽകി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), ചേലക്കര ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്ബത്തൂര്‍ അബ് ബഷീര്‍ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലന്‍ (ആമു), തിരൂര്‍ സാഫ്വാന്‍, കുറ്റ്യാടി എന്‍.കെ. ജാസിം, കോഴിക്കോട് സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം. രഹസ്യവിവരത്തെ തുടര്‍ന്നു 2016 ഒക്ടോബറിലാണു കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടിയത്.
https://www.facebook.com/Malayalivartha
























