വി.ടി. ബല്‍റാമിനെതിരെ സിപിഎം പ്രതിഷേധം

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തൃത്താലയില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സിപിഎം പ്രതിഷേധം. തൃത്താലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. തുടര്‍ന്നു പ്രദേശത്ത് കോണ്‍ഗ്രസ്‌സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തു.
പ്രതിഷേധം ശക്തമായതോടെ എംഎല്‍എ തൃത്താലയില്‍നിന്നു മടങ്ങി. ഒരു സ്വകാര്യ സ്ഥാപനത്തിന്റ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ബല്‍റാമിനു നേരെ പ്രതിഷേധമുണ്ടായത്.
https://www.facebook.com/Malayalivartha
























