Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പിണറായി പാല് കൊടുത്ത് വളര്‍ത്തിയ തത്ത തിരിഞ്ഞ് കൊത്തുന്നു, മുമ്പ് കാര്‍ഡുകളുമായി ഇറങ്ങിയ തത്തയിപ്പോള്‍ ഒന്നാം പാഠവും രണ്ടാം പാഠവും കഴിഞ്ഞ് നാലാം പാഠത്തിലെത്തി

10 JANUARY 2018 12:01 PM IST
മലയാളി വാര്‍ത്ത

സസ്‌പെന്‍ഷനില്‍ തുടരുന്ന മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ വീണ്ടും വാളോങ്ങി. പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എട്ട് ലക്ഷം മുടക്കി ഹെലിക്കോപ്റ്ററില്‍ പോയ തുക ദുരനന്തനിവാരണഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ ഉത്തരവിട്ട റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെ പരിഹസിച്ചാണ് പാഠം നാല് എന്ന പേരില്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. വിവാദമായ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്‍വലിച്ചിരുന്നു. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ വില 25 ലക്ഷം, പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം, അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം, ആശ്രയമറ്റ സഹോദരിമാര്‍ക്ക് അഞ്ച് ലക്ഷം, ചികില്‍സാ സഹായം മൂന്ന് ലക്ഷം, ഉറ്റവരെ കാത്തിരിക്കുന്നത് 210 കുടുംബങ്ങള്‍, ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് എട്ട് ലക്ഷം. പോരട്ടെ പാക്കേജുള്‍ എന്നാണ് മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിന്റെ പരിഹാസം

മുമ്പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. ഓഖി ദുരന്തത്തിന് 700 കോടിയോളം നഷ്ടം ഉള്ളപ്പോള്‍ 7000 കോടി കേന്ദ്രസഹായം ചോദിച്ച സര്‍ക്കാരിനെതിരെയാണ് പാഠം ഒന്നെന്ന പേരില്‍ മുമ്പ് ഫെയിസ്ബുക്കിലൂടെ വിമര്‍ശിച്ചത്. അതിന് പിന്നാലെ രണ്ടാം പാഠവുമായി എത്തിയിരുന്നു. വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി. ഫല്‍ക്‌സ് വയ്ക്കല്‍ രണ്ട് കോടി, ജനതാല്‍പര്ം അറിയിക്കാന്‍ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണം. പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്. എന്നിങ്ങനെ ആക്ഷേപഹാസ്യത്തിലൂടെയാണ് രണ്ടാഴ്ച മുമ്പ് വിമര്‍ശനം നടത്തിയത്.

  

ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ കണ്ടെത്താനുള്ളവരെ ക്രിസ്മസിന് മുമ്പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും കേരള സര്‍ക്കാരും പറഞ്ഞിരുന്നു. ക്രിസ്മസും ന്യൂഇയറും കഴിഞ്ഞിട്ടും ആരും വന്നിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചിട്ട് കാര്യമില്ല, കടലിനോട് ചോദിക്കണമെന്നാണ് പറയുന്നത്. ഓഖി ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയതിന് ഐ.എം.ജി ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. കടലില്‍ കാണാതായത് പണക്കാരായിരുന്നെങ്കില്‍ നടപടിയുണ്ടാകുമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇത് അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആണെന്ന് കാട്ടിയാണ് സസ്‌പെന്റ് ചെയ്തത്. 



പിണറായിയുടെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസിനെ ആദ്യം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഇതിനിടെ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരെ ഉള്‍പ്പെടെ വിമര്‍ശിച്ച് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതി. വിവാദമായെങ്കിലും സസ്‌പെന്‍ഡ് ചെയ്യാതെ പിണറായി സംരക്ഷിച്ചു. അതിന് പിന്നാലെയാണ് പിണറായിക്കെതിരെ തിരിഞ്ഞത്. ഓഖി ദുരിതത്തില്‍ കാണാതായവരുടെയും കിട്ടുന്ന ഫണ്ടുകളുടെയും കണക്ക് വച്ചാണ് ആദ്യം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കണക്കിലെ കളികള്‍ എന്നയാരുന്നു ആ എഫ്.ബി പോസ്റ്റിന്റെ തലക്കെട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (11 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (18 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (28 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (43 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends