Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നക്‌സലൈറ്റ് ആകേണ്ടിയിരുന്ന എ.കെ.ജിയെ ഇ.എം.എസ് ബ്ലാക്ക്‌മെയില്‍ ചെയ്ത് പിന്തിരിപ്പിക്കുകയായിരുന്നു, എ.കെ.ജിക്ക് അറിയപ്പെടാത്ത മറ്റൊരു മുഖമുണ്ട്- സിവിക് ചന്ദ്രന്‍ വെളിപ്പെടുത്തുന്നു

10 JANUARY 2018 12:20 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ആദ്യം നക്‌സലൈറ്റ് ആകേണ്ട ആളായിരുന്നു എ.കെ ഗോപാലനെന്നും എന്നാല്‍ ഇ.എം.എസ് അദ്ദേഹത്തെ ബ്ലാക്‌മെയില്‍ ചെയ്ത് പിന്തിരിപ്പിക്കുകയായിരുന്നെന്നും മുന്‍ നക്‌സല്‍ പ്രവര്‍ത്തകനും ഇടത് ചിന്തകനുമായ സിവിക് ചന്ദ്രന്‍. ആദ്യകാലത്ത് സുശീല ഗോപാലന് എ.കെ.ജി എഴുതിയ കത്തുകള്‍ ഉപയോഗിച്ചാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് ബ്ലാക്‌മെയില്‍ ചെയ്തത്. എ.കെ.ജിയുമായ് ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിവികിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സി.പി.എം സൈബര്‍ വിംഗ് ഇടപെട്ട് മരവിപ്പിച്ചതിനു പിന്നാലെയാണ് സിവികിന്റെ പ്രതികരണം.
എ.കെ.ജിക്ക് അറിയപ്പെടാത്ത മറ്റൊരു മുഖമുണ്ട്. അത് ഗോപാലസേന സ്ഥാപിച്ച എ.കെ.ജി എന്നാണ്. കമ്യൂണിസ്റ്റുകളുടെ ഗുണ്ടാ സേനയായിരുന്നു അത്. അതാണ് പിന്നീട് കൊടി സുനിയിലെത്തി നില്‍ക്കുന്ന ഗുണ്ടാ സംഘമായി മാറിയത്. എ.കെ ഗോപാലനില്‍നിന്ന് കോടിസുനിയിലേക്കുള്ള ദൂരം നടന്നുതീര്‍ത്തു എന്നതാണ് കോടിയേരിയുടെയും പിണറായിയുടെയും രാഷ്ട്രീയ വളര്‍ച്ച. ആര്‍ സുഗതനെ വെച്ചാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ 'അഞ്ചുസെന്റ്' എന്ന നോവല്‍ എഴുതുന്നത്. കെ.ആര്‍ ഗൗരി ടി.വി തോമസിനെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരിയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ ടി.വി തോമസിന് മറ്റൊരു വിവാഹത്തില്‍ കുഞ്ഞുണ്ട്. ആ കുഞ്ഞിന് ജോലി കൊടുത്തതിനെക്കുറിച്ചൊക്കെ ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്.

കമ്യൂണിസ്റ്റുകാരുടെ ഗുണ്ടാ സംഘമായ ഗോപാല സേനയുണ്ടാക്കിയ ആളാണ് എ.കെ.ജി. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം വിശുദ്ധ പുസ്തകമല്ല. ഗാന്ധിജി മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവരെ കുറിച്ച് യാതൊരു പ്രകോപനവും കൂടാതെ കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍. സൈബര്‍ ഗുണ്ടകള്‍ നടത്തിവന്ന ആക്രമണത്തിനിടയിലാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാകുന്നത്. സഹികെട്ട ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരന്റെ ഉത്തരവാദിത്വമില്ലാത്ത പ്രതികരണമായി മാത്രമേ താന്‍ വി.ടി ബല്‍റാമിന്റെ പ്രതികരണത്തെ കണ്ടിട്ടുള്ളൂ. അതാകട്ടെ, ഫേസ്ബുക്കില്‍ സഹജമാംവിധം ധൃതിപിടിച്ചു ചെയ്തതാണ്. അത് ഉത്തരവാദിത്വമുള്ള ഒരു ഇടപെടലല്ല. 

പ്രായത്തിലുള്ള വ്യത്യാസം ബാലലൈംഗിക പീഡനമാകുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ എത്രയോ പേര്‍ക്കെതിരെ ഇത് പറയേണ്ടിവരും. അത് തിരുത്താന്‍ അയാളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാം. അതല്ലാതെ, എംഎല്‍എ എന്ന നിലയില്‍ അയാള്‍ ലോക കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്നും കോണ്‍ഗ്രസുകാര്‍ക്ക് വിവരമില്ലെന്നും മറ്റുമുള്ള തരത്തില്‍ പറഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. മാര്‍ക്‌സിന് വേലക്കാരിയില്‍ ഒരു കുഞ്ഞുണ്ട്. ഏംഗല്‍സാണ് പിന്നീട് ആ കുഞ്ഞിനെ വളര്‍ത്തിയത്. ഇത്തരം ധാരാളം കഥകള്‍ കമ്യണിസ്റ്റുകളുമായി ബന്ധപ്പെട്ടുകൊണ്ട് പറയാനുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടായിരിക്കെ തിരിച്ച് മറ്റൊന്നും പറയാനാവില്ല എന്നുള്ളത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസമാണെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (10 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (17 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (27 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (42 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends