ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന് ക്രമസമാധാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്, അത് ചെയ്യാതെ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ലെന്ന് വി.ടി ബല്‍റാം

സി.പി.എമ്മിന്റെ അക്രമത്തിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളിടത്തോളം കാലം കാര്യങ്ങള്‍ പറയും. ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന് ക്രമസമാധാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അത് ചെയ്യാതെ അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ല. ഇത് ഫാസിസമാണ്. ജനങ്ങളെ അണിനിരത്തി സി.പി.എമ്മിന്റെ അക്രമത്തെ നേരിടും. അവരുടെ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്നും എം.എല്‍.എ പറഞ്ഞു. ഇന്ന് രാവിലെ പാലക്കാട് കുറ്റനാട് കാഞ്ഞിരത്താണിയില്‍ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ബല്‍റാം നന്ദിയും രേഖപ്പെടുത്തി. എ.കെ.ജിയും സുശീലാ ഗോപാലനും തമ്മിലുള്ള പ്രണയം ബാലപീഢനമായിരുന്നെന്ന് ബല്‍റാം ഫെയിസ്ബുക്കിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
ജില്ലയിലെ സി.പി.എം പ്രവര്‍ത്തകരും ജനപ്രതിനിധികളും എം.എല്‍.എയെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ സ്വകാര്യലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ ബല്‍റാമിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. പ്രദേശത്ത് അരമണിക്കൂറോളം സംഘര്‍ഷം നിലനിന്നു. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ടിട്ടും മതിയായ സംരക്ഷണം പൊലീസ് ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരും കുറച്ച് പൊലീസുകാരും ചേര്‍ന്നാണ് ലാബിന് 15 മീറ്ററിന് അകലെ നിന്ന് സംരക്ഷണവലയം തീര്‍ത്ത് ബല്‍റാമിനെ എത്തിച്ചത്. ഇതിനിടെ സി.പി.എമ്മുകാര്‍ കല്ലെറിഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിരിച്ചുമെറിഞ്ഞു.
https://www.facebook.com/Malayalivartha
























