യുവതിയെ മതം മാറ്റി ഐഎസിനു ലൈംഗീക അടിമയാക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

യുവതിയെ മതം മാറ്റി ഐഎസിനു ലൈംഗീക അടിമയാക്കാൻ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ രണ്ടുപേർ പിടിയിലായി. മാഞ്ഞാലി തലക്കാട്ട് സിയാദ് (48), പറവൂർ പെരുവാരം മന്ദിയേടത്ത് ഫയാസ് (23) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട സ്വദേശിയായ യുവതി ഗുജറാത്തിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ ഇവർ ഹിന്ദു മതത്തിൽനിന്നു നിർബന്ധിച്ചു മതം മാറ്റിയശേഷം വ്യജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോകുകയും പിന്നീടു സിറിയയിലേക്കു കടത്താൻ ശ്രമിച്ചതായും യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സിറിയയിലേക്കു കടത്താൻ ശ്രമിച്ചത് അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.
സൗദിയിലുള്ള സുഹൃത്തു വഴിയാണ് ഇന്ത്യയിലേക്കു രക്ഷപ്പെട്ടതെന്നു ഹർജിയിൽ പറയുന്നുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം യുവതിയുടെ മൊഴിയെടുത്തശേഷം കേസെടുക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണു ഫയാസ്. യുവതിയെ മാഞ്ഞാലിൽ താമസിപ്പിക്കുന്നതിനു സഹായം നൽകിയതു സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോൾ വിദേശത്താണ്. കണ്ണൂർ സ്വദേശികളായ നാലുപേരും ബംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വീടുകൾ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈൽ ഫോണടക്കം പിടിച്ചെടുക്കുകയും ചെയ്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha
























