Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഖദീജ പതിമൂന്നാം വയസ്സില്‍ മകളായി വന്നു, വീട്ടില്‍ നമസ്‌ക്കാരത്തിന് പ്രത്യേക സൗകരങ്ങള്‍ ഒരുക്കി, നോമ്പു നാളുകളില്‍ മകള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കി, ഖദീജയെ അക്ബറിന്റെ മണവാട്ടിയായി കൈപിടിച്ച് കൊടുത്തു, മതവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെഴുതിയ മദനന്റെയും ഖദീജയുടെയും കഥ ഇങ്ങനെ

11 JANUARY 2018 08:37 AM IST
മലയാളി വാര്‍ത്ത

മതത്തിന് സ്ഥാനമില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഖദീജയുടെ വിവാഹം.അച്ഛന്റെ സ്ഥാനത്ത് നിന്ന് പിതൃവാത്സ്യല്യത്തിന്റെ പൂര്‍ണ്ണതയില്‍ മദനന്‍ ഖദീജയെ അക്ബറിന്റെ മണവാട്ടിയായി കൈപിടിച്ച് നല്‍കി.അമ്മയായി തങ്കമണിയും.മനുഷ്യസ്‌നേഹത്തിന്റെ ആത്മബന്ധം പൂത്തുലഞ്ഞ ഈ വിവാഹം നടന്നത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല മദ്രസ ഹാളിലായിരുന്നു.

പതിമൂന്നാം വയസ്സില്‍ മകളായി ഖദീജ വീട്ടിലെത്തി.ഖദീജയുടെ വിവാഹചെലവുകള്‍ വഹിച്ചത് മദനും കുടുംബവുമായിരുന്നു. മതവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചും അതിന്റെ ആത്മീയ അന്തസ്സത്തയില്‍ കൈകടത്താതെയും ഖദീജയായി തന്നെയാണ് മദനന്‍ മകളെ വളര്‍ത്തിയതും.

നോമ്പു നാളുകളില്‍ മകള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കിയും വീട്ടില്‍ നമസ്‌ക്കാരത്തിന് പ്രത്യേക സൗകരങ്ങള്‍ ഒരുക്കിയും മകളുടെ വിശ്വാസത്തില്‍ ഇടപെടാതെ അതിനെ ഉള്‍ക്കൊണ്ടു തന്നെയാണ് മദനന്‍ വരനെ കണ്ടെത്തിയതും വിവാഹം നടത്തിയതും.

അനുയോജ്യനായ വരനെ കണ്ടെത്തി വിവാഹം ചെയ്തു.ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല് പള്ളിപ്പാടത്ത അബുവിന്റെ മകന്‍ അക്ബറിലായിരുന്നു വരന്‍ . തുടര്‍ന്ന് പുതിയകാവ് ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ വഹബി കാര്‍മ്മികനായി. പ്രസിഡന്റ് സെയ്ത് മുഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായി. ഖദീജയുടെയും മദനന്റെയും ബന്ധുക്കളും വിവാഹത്തിനെത്തി. മകളുടെ വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കായി ഒരുങ്ങുകയാണ് മദനനും ഭാര്യയും.

മദനന്റെ മക്കളായ മുകേഷും മുകിലും ഗള്‍ഫിലാണ്. സലാലയില്‍ പ്രൊഫസറാണ് മുകേഷ്. മുകില്‍ ദുബായില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രവാസം വിട്ട് നാടിന്റെ പച്ചപ്പ് തേടിയെത്തിയ മദനന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന ഖദീജയുടെ വിവരം നല്‍കിയത് ഗള്‍ഫിലെ പാലക്കാട്ടുകാരനായ സുഹൃത്താണ്. 

പെണ്‍മക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിക്കും കൗമാര കാലത്തില്‍ തന്നെ ഖദീജ മകളായി മാറി. വെറും വളര്‍ത്തച്ഛനായിരുന്നില്ല ഖദീജയ്ക്ക് മദനന്‍. മതങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കാതെ വളര്‍ത്തുമകളെ അവളായി തന്നെ ജീവിക്കാന്‍ വിട്ടു. വിശ്വാസങ്ങളില്‍ അതിക്രമിച്ച് കയറാതെ അതിന്റെ അസ്ഥിത്വത്തില്‍ തന്നെ നില നിന്ന് വളരാന്‍ ആവശ്യമായതെല്ലാം ചെയ്തു.

നോമ്പുകാലത്ത് അവള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കി. പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ പ്രത്യേക സൗകരം നല്‍കി. ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ അവളുടെ വിശ്വാസത്തെ ഹനിക്കാത്ത വിധമുള്ള ബന്ധം നല്‍കുകയും ചെയ്തു. 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (10 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (17 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (27 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (42 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends