Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അരക്കോടിയുടെ ഗിഫ്റ്റ് അടിച്ചെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങളാണ് വീരാന്‍ അന്‍സാരി തട്ടിയെടുത്തത്

11 JANUARY 2018 12:38 PM IST
മലയാളി വാര്‍ത്ത

സമ്മാനങ്ങള്‍ക്ക് അര്‍ഹരായെന്ന സന്ദേശം നവമാദ്ധ്യമങ്ങളിലൂടെ നല്‍കി രാജ്യവ്യാപക തട്ടിപ്പ് നടത്തിവന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാനി തലസ്ഥാനത്ത് പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വീരാര്‍ അന്‍സാരിയാണ് (40) പിടിയിലായത്. വടക്കേ ഇന്ത്യയിലെ വ്യാപാരികള്‍ക്ക് ടെക്‌സ്റ്റെയില്‍ സാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മറ്റൊരു കേസില്‍ അവിടെ ജയിലിലായിരുന്ന ഇയാളെ പേട്ട സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

വഞ്ചിയൂര്‍ സ്വദേശിനിയും നഗരത്തിലെ ആര്‍ട്ട് ഗ്യാലറി ഉടമയുമായ ഒരു യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂണിലാണ് പേട്ട സ്വദേശിനിയായ യുവതി വീരാര്‍ അന്‍സാരിയുടെ കബളിപ്പിക്കലിന് ഇരയായത്. വിദേശത്തേക്ക് ഓര്‍ഡര്‍ അനുസരിച്ച് ചിത്രങ്ങള്‍ വരച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഇവരുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട വിദേശിയാണെന്ന വ്യാജേനയാണ് വീരാര്‍ യുവതിയുമായി ആദ്യം ഫോണ്‍ വഴി പരിചയപ്പെട്ടത്. പിന്നീട് ഫേസ് ബുക്ക് അക്കൗണ്ടുവഴിയും സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഇവരുടെ ചിത്രങ്ങളെ പ്രകീര്‍ത്തിച്ച് പോസ്റ്റുകള്‍ നടത്തി വിശ്വാസ്യത നേടിയശേഷം ഇംഗ്ലണ്ടില്‍ നിന്ന് 50,000 പൗണ്ട് വില (അരക്കോടിയോളം)വരുന്ന ഒരു ഗിഫ്റ്റ് അയച്ചിട്ടുള്ളതായി ഇവരെ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്നും വിദേശത്തുനിന്നുള്ള ഗിഫ്റ്റ് നാട്ടിലെത്തിക്കുന്നതിന് സര്‍വീസ് ചാര്‍ജായി 75,000 രൂപ ബാങ്ക് അക്കൗണ്ടില്‍ അടക്കണമെന്നുമുള്ള സന്ദേശമെത്തി.
ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടില്‍ പണം അടച്ച് ദിവസങ്ങള്‍ക്കകം ഗിഫ്റ്റില്‍ യു.എസ് ഡോളറുള്‍പ്പെടെ വിലപിടിപ്പുള്ള പലതുമുള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇന്‍ഷര്‍ ചെയ്യാന്‍ വീണ്ടും പണചെലവുള്ളതായി അറിയിച്ചു. ഇന്‍ഷുറന്‍സ് ചാര്‍ജ്, മറ്റ് ചിലവുകള്‍ തുടങ്ങിയ ഇനത്തിലായി വീണ്ടും മൂന്നുലക്ഷത്തോളം രൂപ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡല്‍ഹിയിലെ കാനറ ബാങ്കിന്റെ രണ്ട് ശാഖകളിലും യെസ് ബാങ്കിന്റെ മറ്റൊരു ശാഖയിലെ അക്കൗണ്ട് നമ്പരുകളിലുമായി മൂന്നരലക്ഷത്തിലധികം രൂപ ഇവര്‍ അയച്ചുകൊടുത്തു. ആഴ്ചകള്‍ കഴിഞ്ഞിട്ടും സമ്മാനം ലഭിക്കാതാകുകയും ഫോണോ ഫേസ് ബുക്കോ വഴി ബന്ധപ്പെടാന്‍ കഴിയാതെ പോകുകയും ചെയ്തപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ശംഖുംമുഖം അസി.കമ്മിഷണര്‍ ഷാനിഹാന്റെ മേല്‍നോട്ടത്തില്‍ പേട്ട സി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

വ്യാപാരികളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇയാള്‍ ജയിലിലാണെന്ന് മനസിലാക്കിയ പൊലീസ് സംഘം ബറേലി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി നാട്ടിലെത്തിച്ചത്. വ്യാജ വിലാസങ്ങളില്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും തരപ്പെടുത്തി നവ മാദ്ധ്യമങ്ങളിലൂടെ ഇത്തരത്തില്‍ ധാരാളം പേരെ കബളിപ്പിച്ച് ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തലസ്ഥാനത്തെത്തിച്ച വിരാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (14 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (34 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (48 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends