ദിലീപിനെ വെള്ള പൂശാനായി മറ്റൊരു കഥയോ..? നടിയെ ആക്രമിച്ച കേസ് ആക്രമണം കെട്ടുകഥയെന്ന് മാര്‍ട്ടിന്‍..!!

നടി ആക്രമിക്കപ്പെട്ട കേസ് നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ആസൂത്രണ ഗൂഢാലോചനയെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. ഗൂഢാലോചനയില്‍ നടിക്കും പള്‍സര്‍ സുനിക്കും പുറമേ നടന്‍ ലാലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറയുന്നു. പോലീസ് അന്വേഷണം കെട്ടുകഥയാണെന്നാണ് മാര്‍ട്ടിന്റെ ഭാഷ്യം. മാര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ മംഗളം ടിവിയാണ് പുറത്തുവിട്ടത്.
നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നും പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയതത് നടിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയുടെ വീട്ടിലെത്തുമ്പോള്‍ ഫോണ്‍ നടിക്ക് കൈമാറണമെന്ന് സുനി പറഞ്ഞുിരുന്നു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി ഫോണ്‍വാങ്ങിയെന്നും മാര്‍ട്ടിന്‍ പറയുന്നു.
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് AC ഓണാക്കിയ ശേഷം കാറില്‍ നിന്ന് ഇറങ്ങാന്‍ നടി തന്നോട് ആവശ്യപ്പെട്ടു. യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തിരുന്നത് നടിയായിരുന്നു. എയര്‍പോര്‍ട്ട് സിഗ്‌നല്‍ എത്തുമ്പോള്‍ പറയണമെന്ന് നിര്‍ദ്ദേശിച്ചു സിഗ്‌നല്‍ എത്തിയപ്പോള്‍ അല്‍പ്പം കൂടി മുന്നോട്ടു പോകാന്‍ പറഞ്ഞു.ഇടയ്ക്കിടെ എവിടെത്തി എന്ന് ചോദിച്ചു കൊണ്ടിരുന്നു ഇവിടെ നിന്ന് മൂന്ന് പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരവന്‍ വണ്ടി കാണുമ്പോള്‍ നിര്‍ത്തണമെന്ന് പറഞ്ഞു.
നടിയും ഇവരും തമ്മില്‍ കോടികളുടെ കണക്കുകള്‍ പറയുന്നുണ്ടായിരുന്നു.3: 80 കോടി, 150 കോടി എന്നൊക്കെ പറയുന്നത് കേട്ടു. പാലാരിവട്ടം കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനി കാരവനില്‍ കയറി.കയറിയ ശേഷം തന്നെ കൈയും കാലും കെട്ടിയിട്ട് മര്‍ദിച്ചതായും മാര്‍ട്ടിന്‍ പറയുന്നു. തുടര്‍ന്ന് നടിയുണ്ടായിരുന്ന വാഹനം കാക്കനാടിന് ഓടിച്ചു പോയി.
രാത്രി 7.38 മുതല്‍ നടി സുനിയുമായി സംസാരിച്ചത് 900 സെക്കന്റ് (15 മിനിട്ട് ) എന്ന് മാര്‍ട്ടിന്‍ പറയുന്നു. കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നുവെന്നും, തന്നോട് ആ വാഹനം വീണ്ടും ഓടിക്കാന്‍ പറഞ്ഞ് കാരവനില്‍ നിന്നിറക്കി വിട്ടതായും മാര്‍ട്ടിന്‍ പറയുന്നു.
വാഹനത്തില്‍ നടിയും സുനിയും മാത്രമേ ഉണ്ടായിരുന്നുള്ളു. 'നീയെന്നെ ചതിക്കരുത് ' എന്ന് നടി സുനിയോട് പറയുന്ന കേട്ടെന്ന് മാര്‍ട്ടിന്‍ പറയുന്നു. 'നിന്നെ ഏല്‍പ്പിച്ചയാളെ എനിക്ക് പൂര്‍ണ വിശ്വാസമാണ് ' എന്ന് നടി സുനിയോട് പറഞ്ഞെന്നും തുടര്‍ന്ന് നടിയെ ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ടാക്കാന്‍ സുനി ആവശ്യപ്പെട്ടെന്നുമാണ് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha
























