ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങൾക്ക് സിപിഎം മാപ്പ് പറയണം; മാണി കുറ്റക്കാരനല്ലെന്ന യുഡിഎഫ് നിലപാട് ശരിയായിരുന്നു; മാണി തിരികെ യുഡിഎഫിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉമ്മൻചാണ്ടി

ബാർ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. ബാര്‍ കോഴക്കേസില്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ നടത്തിയ സമരങ്ങള്‍ക്ക് സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴക്കേസിൽ മാണി കുറ്റക്കാരനല്ലെന്ന യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു. അദ്ദേഹം യുഡിഎഫിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് സാക്ഷി മൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നും ബിജു രമേശ് നൽകിയ തെളിവായ സിഡിയിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും വ്യക്തമായ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിജിലൻസ് തീരുമാനത്തെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























