മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട ശനിയാഴ്ച അടക്കും. ശനിയാഴ്ച പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദം. അന്ന് രാവിലെ അഭിഷേകത്തിനുശേഷം രാജപ്രതിനിധി അയ്യപ്പനെ ദര്‍ശിക്കും.
തുടര്‍ന്ന് ഹരിവരാസനം പാടി നട അടക്കും. പിന്നീട് പതിനെട്ടാംപടിക്ക് താഴെ മേല്‍ശാന്തിക്ക് പണക്കിഴി കൈമാറും. വ്യാഴാഴ്ച രാത്രി മാളികപ്പുറം മണിമണ്ഡപത്തില്‍നിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. വെള്ളിയാഴ്ച രാത്രി കുരുതി നടക്കും. മാളികപ്പുറത്താണ് കുരുതി. ഇതിന്റെ ഭാഗമായി മണിമണ്ഡപത്തില്‍ കളമെഴുത്ത് നടക്കുന്നുണ്ട്. കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് കുമാര്‍, ജയകുമാര്‍, അജിത് കുമാര്‍ എന്നിവരാണ് എട്ടു വര്‍ഷമായി ഈ ചടങ്ങ് നടത്തുന്നത്.
ശനിയാഴ്ച നട അടച്ചശേഷം തിരുവാഭരണങ്ങള്‍ മടക്കയാത്ര ആരംഭിക്കും. മടങ്ങിവരുംവഴി 21ന് പെരുനാട് കക്കാട്ട് കോയിക്കല്‍ ശാസ്താക്ഷേത്രത്തിലെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തും. 22ന് വൈകീട്ട് ആറന്മുളയില്‍ തങ്ങും. 23ന് രാവിലെ പന്തളത്ത് തിരികെ എത്തും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ കൊട്ടാരം അധികൃതരെ തിരികെ ഏല്‍പിക്കും.
https://www.facebook.com/Malayalivartha
























