ബാറുകള്‍ക്ക് പുറകേ പോയവരെല്ലാം ഒറ്റപ്പെട്ടു; എല്ലാവരും സുധീരന്‍ തെളിച്ച വഴിയില്‍; സമ്പൂര്‍ണ മദ്യ നിരോധനം യുഡിഎഫിന്റെ മദ്യനയമായി
മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതു തന്നെ സംഭവിച്ചു. ബാറുകള്‍ തുറക്കാന്‍ കച്ചകെട്ടിയിറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാവരും സുധീരന്റെ വഴിയെയായി. അങ്ങനെ സുധീരന്‍ ഒരിക്കല്‍കൂടി ആദര്‍ശ ധീരനായി. എല്ലാവര്‍ക്കും ഇമേജ് നന്നാക്കണം. അങ്ങനെ സുധീരന്‍ യുഡിഎഫില്‍ കെജ്‌രിവാളായി. സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യം യുഡിഎഫിന്റെ മദ്യനയ പദ്ധതിയായി മാറിയത് അങ്ങനെയാണ്.
സമ്പൂര്‍ണ മദ്യനിരോധനം സര്‍ക്കാരിന്റെ പുതിയ മദ്യനയമായി യുഡിഎഫ് അംഗീകരിച്ചു. കേരളത്തില്‍ ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുമതി നല്‌കാനാണ് പുതിയ തീരുമാനം.
നിലവിലുള്ള എല്ലാ ബാറുകള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ ഇനി തുറക്കില്ലെന്നുമാത്രമല്ല, നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടുമെന്നും യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
2015 മാര്‍ച്ച് 31-നു ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ മദ്യം വിളമ്പാനുള്ള അനുമതി ലഭിക്കുകയുള്ളൂ. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് നല്‌കില്ല. ഞായറാഴ്‌ചകളില്‍ ഇനിമുതല്‍ മദ്യം ലഭിക്കില്ല. വിഷയത്തില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ മദ്യനിരോധന പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിവന്നു. ശേഷവും മദ്യം സാമൂഹിക വിപത്തായി തുടരുന്നത് ശ്രദ്ധയില്‍ പെട്ടു. ഇതിനെതിരെയുള്ള നടപടിയെന്ന നിലയ്‌ക്ക്, എല്ലാ ഘടകകക്ഷികളുമായി ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്‌ചകള്‍ ഇനി മുതല്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിക്കും. ഇതുവഴി ഓരോ വര്‍ഷവും 52 അധിക ഡ്രൈഡേ കൂടി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനര്‍ജനി 2030 എന്ന പേരില്‍, തൊഴില്‍ നഷ്‌ടപ്പെടുന്നവര്‍ക്കും മദ്യാസക്തിക്ക് അടിമയായവര്‍ക്കും പുനരധിവാസവും നല്‍കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യത്തിനെതിരായ ബോധവല്‌ക്കരണത്തിന് ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ഉപയോഗിക്കും. പുതിയ ബിവറേജസ് ഔട്‌ലെറ്റുകള്‍ ആരംഭിക്കില്ല. നിലവിലുള്ള ഔട്‌ലെറ്റുകളില്‍ 10 ശതമാനം ഓരോ വര്‍ഷവും പൂട്ടും.
മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത ഈ വാര്‍ത്ത കൂടി വായിക്കുക
എല്ലാവര്‍ക്കും ഇമേജ് നന്നാക്കണം; സുധീരന്‍ അരവിന്ദ് കെജ്‌രിവാളായി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha