ഇടുക്കി നെടുങ്കണ്ടത്തെ സര്‍ക്കാർ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടിയില്‍ മദ്യം വിളമ്പി ആഘോഷം... പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി നെടുങ്കണ്ടത്തെ സര്‍ക്കാർ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടിയില്‍ മദ്യം വിളമ്പി ആഘോഷം പൊടിപൊടിച്ചു. പിന്നാലെ അന്വേഷണവുമായി പോലീസും എക്‌സൈസും സംഘവും.
പത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് സ്‌കൂളിലെത്തി ബഹളം വയക്കുകയും സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ട അധ്യാപകരാണ് ഇവരെ കൈയ്യോടെ പൊക്കിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയതെന്ന് പോലീസിന് ലഭിക്കുന്ന സൂചന. രക്ഷിതാക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും ചെയ്തു.
വിദ്യാര്‍ത്ഥികളുടെ നിസ്സഹകരണം തുടര്‍ന്നതോടെ പോലീസ് താക്കീതും ഉപദേശവും നല്‍കി വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























