Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ വേർപാടിന് ഒരു വര്‍ഷം; മകളുടേത് ആത്മഹത്യയല്ലെന്ന് ഉറച്ച് മാതാപിതാക്കള്‍

05 MARCH 2018 12:16 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ സി എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ വേര്‍പാടിന് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു.മനോവിഷമത്തെ തുടര്‍ന്ന് മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ കണ്ടെത്തിയത്.എന്നാല്‍ തങ്ങളുടെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5നാണ് മിഷേല്‍ ഷാജിയെ കാണാതാവുന്നത്.അന്ന് വൈകീട്ട് 6.15ന് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്നു പോയ മിഷേലിനെ പിന്നെ കണ്ടിട്ടില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.ഇതിന്റെ ഭാഗമായി മിഷേല്‍ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചിരുന്നു .

ഇതിനിടെ മിഷേലുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ക്രോണിന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.രണ്ടു വര്‍ഷമായി തങ്ങള്‍ അടുപ്പത്തിലായിരുന്നുവെന്നും അടുപ്പത്തിലെ അസ്വാരസ്യങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും ക്രോണിന്‍ പോലീസിനോട് പറഞ്ഞു.താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതെന്താണെന്ന് അടുത്ത ദിവസം അറിയാമെന്നും മരിക്കുന്നതിന്റെ തലേന്നാള്‍ മിഷേല്‍ തന്നോട് പറഞ്ഞിരുന്നതായും ക്രോണിന്‍ മൊഴി നല്‍കിയിരുന്നു.

മിഷേലിനെ കാണാതായ ദിവസവും അതിന് തലേ ദിവസവുമായി മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ ഫോണില്‍ നിന്ന് 89 മെസേജുകളും 10 ഫോണ്‍കോളുകളും വന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മിഷേല്‍ ആത്മഹത്യ ചെയ്തതുതന്നെയെന്ന് പോലീസ് സ്ഥിരീകരിക്കുകയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ക്രോണിനെതിരെ കേസെടുക്കുകയും ചെയ്‌തെങ്കിലും മാതാപിതാക്കളുടെ ആവശ്യപ്രകാരം പിന്നീട് െ്രൈകം ബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും മരണം ആത്മഹത്യയായിരുന്നുവെന്നാണ് കണ്ടെത്തിയത്.ബലപ്രയോഗമൊ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്ന് മിഷേലിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനിടെ മിഷേലിന്റെ ദുരൂഹ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെ തുടര്‍ന്ന് കേസ് ഡയറി ഹൈക്കോടതി പരിശോധിച്ചു.അന്വേഷണം തൃപ്തികരമെന്നായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം കോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍ തങ്ങളുടെ മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹര്യവും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.മിഷേലിനെ കാണാതാവുന്നതിന് തലേന്നാള്‍ വരെ വളരെ സന്തോഷവതിയായാണ് തങ്ങളോട് സംസാരിച്ചിരുന്നത്. ക്രോണിനുമായി അത്തരത്തില്‍ ഒരു അടുപ്പം ഉണ്ടായിരുന്നില്ലെന്നും അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇപ്പോഴും ഉറച്ച് വിശ്വസിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (10 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (12 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (27 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (34 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends