Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍ കോഴകേസിൽ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ; കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ല

05 MARCH 2018 12:44 PM IST
മലയാളി വാര്‍ത്ത

ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. തിരുവനന്തപുരം കോടതിയിലാണ് വിജിലന്‍സ് സംഘം മൂന്നാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കെ.എം മാണി കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ബൈജു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കോടതി നീട്ടി നില്‍കിയ 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിക്കവേയാണ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നത്. കേസ് അടുത്തയാഴ്ച വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ മന്ത്രി മന്ദിരത്തിലും പാലായിലെ വസതിയിലും പണം എത്തിച്ചുനല്‍കി എന്ന ബാറുടമ ബിജു രമേശി​ന്റെ ആരോപണത്തി​ന്റെ അടിസ്ഥാനത്തിലാണ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍മാരായ വില്‍സണ്‍ എം. പോളും ശങ്കര്‍ റെഡ്ഡിയും മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വി.എസ് അച്യുതാനന്ദനും മന്ത്രി വി.എസ് സുനില്‍കുമാറും അടക്കം ഒമ്പത് പേര്‍ കക്ഷിചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തുടരന്വേഷണം നടന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് അന്വേഷണം നടന്നതെങ്കിലും അദ്ദേഹത്തെ തതസ്ഥാനത്തുനിന്ന് മാറ്റിയതോടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയായിരുന്നു വിജിലന്‍സിന്റെ ചുമതല വഹിച്ചിരുന്നത്.

ലോക്നാഥ് ബെഹ്റയുടെ വിജിലന്‍സ് പദവി ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹം പദവി ഒഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റത്.

കെ.എം മാണിയെ കുറ്റവിമുക്തനാക്കി എസ്.പി സുകേശന്‍ 2016 ജനുവരിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിയെ പ്രോസിക്യുട്ട് ചെയ്യാന്‍ തെളിവില്ലെന്നും തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് 2015 ഒക്ടോബറിലാണ് വിജിലന്‍സ് കോടതി രണ്ടാമതും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (10 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (12 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (27 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (34 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends