Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി മുന്നണികള്‍ കെ.എം മാണിയെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ചരട് വലി തുടങ്ങി

05 MARCH 2018 02:26 PM IST
മലയാളി വാര്‍ത്ത

ബാര്‍ക്കോഴക്കേസില്‍ മൂന്നാം തവണയും വിജിലന്‍സ് കെ.എം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതോടെ കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും കിട്ടിയ കനത്ത പരാജയവും ബി.ജെ.പിയുടെ വിജയവും പുതിയ രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയിക്കാനാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും നോക്കുന്നത്. മുമ്പ് കേരളാ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു ചെങ്ങന്നൂര്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സി.പി.എം സജി ചെറിയാനെ കളത്തിലിറക്കിയത് വെറുതെയല്ല.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ കേരളാ കോണ്‍ഗ്രസിന്റെ സഹായം കൂടിയേ തീരൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയും മറ്റും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം അടുത്ത വര്‍ഷം പാര്‍ലമെന്റ് ഇലക്ഷന്‍ വരുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ ഏറെ സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാലേ രക്ഷയുള്ളൂ എന്ന് യു.ഡി.എഫും എല്‍.ഡി.എഫും കരുതുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ എങ്ങനെയും ജയിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. മുമ്പ് പി.സി തോമസിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ചെങ്കിലും കേരളത്തില്‍ താമര വിരിഞ്ഞില്ലെന്ന ആക്ഷേപം അന്നുയര്‍ന്നിരുന്നു.

എന്‍.ഡി.എയില്‍ നിന്ന് അകന്ന് പോകാനിരുന്ന ബി.ഡി.ജെ.എസിനെ കുമ്മനവും കൂട്ടരും അനുനയിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. കൂട്ടത്തില്‍ കേരളാ കോണ്‍ഗ്രസിനെ കൂടെ കിട്ടിയില്‍ മധ്യതിരുവിതാംകൂറിലെ ലോക്‌സഭാ സീറ്റുകളും അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റുകളും നേടാനാവുമെന്ന് ബി.ജെ.പി കേരള ഘടകത്തിനറിയാം. അതിനാല്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാമെന്ന് അടക്കമുള്ള വാഗ്ദാനങ്ങള്‍ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നുണ്ട്. മതേതരകക്ഷികളുമായി ചേര്‍ന്ന് മുന്നോട്ട് പോകാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. എന്‍.ഡി.എയ്ക്ക് ഒപ്പം പോകാനായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (9 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (11 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (26 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (33 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends