Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പ്രഖ്യാപിച്ച കൂട്ട അവധി സമരം പിന്‍വലിച്ചു; ശമ്പള പരിഷ്‌ക്കരണ വിഞ്ജാപനം 31ന് മുമ്പ്

05 MARCH 2018 04:29 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ അറുപത്തിരണ്ടായിരത്തോളം നഴ്‌സുമാര്‍ പ്രഖ്യാപിച്ച കൂട്ട അവധി സമരം പിന്‍വലിച്ചു. ശമ്പളപരിഷ്‌ക്കരണ ഉത്തരവ് ഈമാസം അവസാനം ഇറങ്ങുമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് യുണൈറ്റഡ് നഴ്‌സസ് ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ അറിയിച്ചു. നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും അതിന് ശേഷമായിരിക്കും സമര കാര്യം തീരുമാനിക്കുക. ശമ്പള പരിഷ്‌കരണ വിഞ്ജാപനം ഈ മാസം 31ന് മുമ്പ് ഇറങ്ങും. പ്രതിമാസമിനിമം വേതനം 20,000 രൂപയാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉറപ്പ് നല്‍കി. അതേസമയം ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം തുടരുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു.

മാര്‍ച്ച് അഞ്ച് മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് താല്‍ക്കാലികമായി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ അവധിയെടുക്കാന്‍ തീരുമാനിച്ചത്. നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈകോടതി താല്‍ക്കാലികമായി വിലക്കിയ സാഹചര്യത്തില്‍ കേസില്‍ കക്ഷിചേരാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. സമരം വിലക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ മാനേജ്!മെന്റിന്റെ ആവശ്യം നിറവേറ്റുകയാണ് കോടതി ചെയ്തതെന്ന് ഇവര്‍ ആരോപിച്ചിരുന്നു.

ജൂലൈ 20ന് നഴ്‌സുമാരുടെ പണിമുടക്കിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഉത്തരവിട്ടതും കഴിഞ്ഞയാഴ്ച സമരം തടഞ്ഞ് ഉത്തരവിട്ടതും ഒരേ ന്യായാധിപനാണെന്നത് യാദൃച്ഛികമായി കാണാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പള പരിഷ്‌കരണം വേഗത്തില്‍ നടപ്പാക്കാനും ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജാസ്മിന്‍ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വത്സന്‍ രാമംകുളത്ത്, ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ്, ബെല്‍ജോ ഏലിയാസ്, ജിഷ ജോര്‍ജ്, ഷുഹൈബ് വണ്ണാരത്ത്, വിദ്യ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (6 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (8 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (23 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (30 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends