Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി ജാസിറിന്റെ മൃതദേഹം കണ്ടെത്തിയത് ഓവുചാലിൽ; സുഹൃത്തുക്കൾക്കൊപ്പം ട്രാക്കുകളുടെ നടുവിലൂടെ മൊബൈൽ ഫോണിൽ നോക്കി നടന്ന ജാസിറിനെ മലബാര്‍ എക്സ്പ്രസ് ഇടിച്ച് തെറിപ്പിച്ചു: തീവണ്ടിയിടിച്ച ഭാഗത്തെല്ലാം ജാസിറിനെ കാണാതായതോടെ സുഹൃത്തുക്കൾ കഞ്ചാവ് സംഘത്തിനെ വിവരമറിച്ചു, ഇതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു! 15 വയസ്സുകാരന്റെ മരണത്തിന് പിന്നിലെ ചുരുളഴിയുമ്പോൾ

06 MARCH 2018 10:23 AM IST
മലയാളി വാര്‍ത്ത

കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്. സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് ജാസിർ വീട്ടില്‍ നിന്നിറങ്ങിയത്.

അതേ സമയം ജാസിം മരിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുകളായ മൂന്നുപേരെ അറസ്റ്റുചെയ്തത് കഞ്ചാവ് ഇടപാടുമായി ബന്ധമുള്ളതുകൊണ്ടാണെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു. ജാസിമിന്റെ കൂട്ടുകാരായ സമീര്‍(20), വിനീഷ്(20) എന്നിവരെയും 16-കാരനെയുമാണ് അറസ്റ്റുചെയ്തത്. തീവണ്ടി തട്ടിയാണ് ജാസിം മരിച്ചത്.

പോലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസമായ ഈ മാസം ഒന്നിന് വൈകീട്ട് ജാസിം കൂട്ടുകാരായ രണ്ടുപേര്‍ക്കൊപ്പം കളനാട് റെയില്‍പ്പാളത്തിനടുത്തെത്തി. അവിടെ വിനീഷും സമീറും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവനാണ് സമീര്‍.

250 രൂപ കൊടുത്ത് കഞ്ചാവ് വാങ്ങി മൂന്നുപേരും സ്ഥിരമായി ഇരിക്കുന്നിടത്തേക്ക് പോയി. കഞ്ചാവ് ചുരുട്ടാനുള്ള പ്രത്യേക തരം കടലാസ് മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്. ജാസിമും കൂട്ടുകാരിലൊരാളും 200 മീറ്ററോളം അകലേക്ക് നടന്നുചെന്ന് കടലാസ് സൂക്ഷിച്ച ഇടത്തെത്തി.

എന്നാല്‍ അവിടെ കടലാസുണ്ടായിരുന്നില്ല. തിരികെ റെയില്‍പ്പാളത്തിലൂടെ നടന്നു. ജാസിം നടന്നത് ഇരുട്രാക്കുകളുടെയും നടുവിലൂടെയും കൂട്ടുകാരന്‍ ട്രാക്കിന്റെ ഓരംചേര്‍ന്നുമാണ്. മൊബൈല്‍ നോക്കിക്കൊണ്ടാണ് ജാസിം നടന്നത്.

സമയം രാത്രി 7.45 ആയി. അപ്പോഴെത്തിയ മംഗളൂരു ഭാഗത്തുനിന്നുള്ള മലബാര്‍ എക്സ്പ്രസ് ജാസിമിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജാസിം തെറിച്ചുവീണു. സംഭവം കണ്ട കൂട്ടുകാരന്‍ സമീറിന്റെയും വിനീഷിന്റെയുമടുത്തെത്തി കാര്യം പറഞ്ഞു. മൂവരും ചേര്‍ന്ന് തീവണ്ടിയിടിച്ച ഭാഗത്തെല്ലാം തിരഞ്ഞു.

അതിനിടെ സമീറിനോട് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന രണ്ടുപേരെത്തി. അവരോടും കാര്യം പറഞ്ഞു. ഏറെസമയം തിരഞ്ഞെങ്കിലും ജാസിമിനെ കണ്ടെത്താനായില്ല. എല്ലാവരും വീട്ടിലേക്കു പോയി. തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍, അന്നു സമീറിനോട് കഞ്ചാവു വാങ്ങാനെത്തിയ രണ്ടുപേരാണ് ഇക്കാര്യമെല്ലാം നാട്ടുകാരോടു പറഞ്ഞത്. ഈ വിവരം കിട്ടിയതോടെയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുന്നത്.

ജാസിമിനൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കൂട്ടുകാരന്‍ കഞ്ചാവുപയോഗിക്കില്ലെന്ന് വ്യക്തമായെന്നും അതുകൊണ്ടാണ് അറസ്റ്റുചെയ്യാതിരുന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ 16വയസ്സുകാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയിലും മറ്റു രണ്ടുപേരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിലും ചൊവ്വാഴ്ച ഹാജരാക്കും. കഞ്ചാവ് കൈവശംവെച്ചതിനും ഉപയോഗിക്കുന്നതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യംകിട്ടാത്ത വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (10 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (12 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (27 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (34 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends