Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി

06 MARCH 2018 10:26 AM IST
മലയാളി വാര്‍ത്ത

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. ഈ വിഭാഗത്തിലെ പദ്ധതികളില്‍ പലതും തകര്‍ച്ച നേരിടുന്നു. അവ പുനരുജ്ജീവിപ്പിക്കും. വാണിജ്യ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വാണിജ്യ മിഷന്‍ ആരംഭിക്കും. കരിമണല്‍ ഖനനത്തിന് എല്ലാ വിഭാഗം ജനങ്ങളോടും ചര്‍ച്ച നടത്തി സമവായമുണ്ടാക്കുമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലയുടെ ഭാവി വികനത്തിനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിത്തുടങ്ങി. ഖാദി-കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. ടെക്‌സ്‌റ്റൈല്‍ ഇലക്ട്രിക്കല്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും.സുപ്രീംകോടതിയുടെയടക്കം വിധികളെതുടര്‍ന്ന് ഖനനമേഖല നേരിടുന്ന പ്രശ്‌നം പരിഹരിക്കും.

ചെറുകിട ക്വാറികള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ ചെയര്‍മാനായി ജില്ലാതല പരിസ്ഥതി ആഘാത കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മണല്‍ക്ഷാമം പരിഹരിക്കാന്‍ വിദേശത്തുനിന്ന് മണലെത്തിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. വിദേശത്തുനിന്ന് കരിങ്കല്‍ എത്തിക്കുന്നതിന് സന്നദ്ധത അറിയിച്ച് ഒരു സ്ഥാപനം സമീപിച്ചിട്ടുണ്ട്. ചവറയിലെ മിനറല്‍ കോംപ്ലക്‌സ് നിര്‍മാണത്തിനുള്ള പദ്ധതി അതിവേഗം നടക്കുകയാണ്. അവിടെനിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കും.

കെ.എം.എല്‍.എല്ലിനടുത്തുള്ള 180 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണ സാദ്ധ്യതയെപ്പറ്റി പഠനം നടത്തിവരികയാണ്. പെട്രോ കെമിക്കല്‍ പാര്‍ക്കിന് 481 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും ധാരണയായി. കിഫ്ബി മുഖേന 1800 കോടി രൂപ അനുവദിക്കും.

തോന്നയ്ക്കലില്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്, കോഴിക്കോട് നാളികേര പാര്‍ക്ക്, എറണാകുളത്ത് ലോജിസ്റ്റിക് പാര്‍ക്ക്, സിയാല്‍മോഡലില്‍ റബര്‍ പാര്‍ക്ക്, കുണ്ടറ സിറാമിക്, ട്രാവന്‍കൂര്‍ സിമന്റ്‌സ് എന്നിവയ്‌ക്കെല്ലാം പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അഞ്ച് വ്യവസായ പാര്‍ക്കുകളില്‍ സ്ത്രീജീവനക്കാര്‍ക്കുള്ള വിശ്രമകേന്ദ്രവും ക്രഷ്, അടക്കമുള്ള സൗകര്യവും ഒരുക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (10 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (12 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (27 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (34 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends