ടി.പി.ചന്ദ്രശേഖരന് സിപിഎം വിരുദ്ധനായിരുന്നില്ല; ടി.പിയുടെ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ നിന്ന് ആര്‍എംപി പിന്നോട്ടു പോയെന്നും കോടിയേരി

ടി.പി.ചന്ദ്രശേഖരന് ഒരിക്കലും സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐഎം നശിക്കണമെന്ന് ടി.പി ആഗ്രഹിച്ചിരുന്നില്ല. ടി.പിയുടെ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ നിന്ന് ആര്‍എംപി പിന്നോട്ടു പോയെന്നും കോടിയേരി പറഞ്ഞു.
പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നു. എന്നാൽ ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തില്‍ അടക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ആര്‍എംപിയുടെ പ്രസക്തി നഷ്ടപ്പെട്ടു. ആര്‍എംപി രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും അത് പിരിച്ചു വിടുകയാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha