വെളിച്ചെണ്ണ വാങ്ങുമ്പോൾ സൂക്ഷിക്കുക! കേരളത്തിൽ മായം കലര്‍ത്തിയ 29 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

സംസ്ഥാനത്ത് വെളിച്ചെണ്ണയിൽ മായം കലർത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് 29 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. കോക്കനട്ട് നാട്, കേരശ്രീ, കേരതീരം, പവന്, കല്പ്പ ഡ്രോപ്സ് കോക്കനട്ട് ഓയില്‍, ഓണം കോക്കനട്ട് ഓയില്‍, അമൃത പുവര്‍ കോക്കനട്ട് ഓയില്‍, കേരള കോക്കോപ്രഷ് പ്യുവര്‍ കോക്കനട്ട് ഓയില്‍, പരിശുദ്ധി പ്യുവര്‍ കോക്കനട്ട് ഓയില്‍ റോസ്റ്റഡ് ആന്‍ഡ് മൈക്രോ ഫില്‍റ്റേര്‍ഡ്, നാരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കേര പ്ലസ്, ഗ്രീന്‍ കേരള, കേര എ വണ്‍, കേര സൂപ്പര്‍, കേര ഡ്രോപ്സ്, കേര നന്മ, ബ്ലേസ്, പുലരി, കോക്കോ ശുദ്ധം, കൊപ്ര നാട്, എ-വണ്‍ സുപ്രീം അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കേര ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, ടി.സി നാദാപുരം കോക്കനട്ട് ഓയില്‍, നട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കൊക്കോപാര്ക്ക് കോക്കനട്ട് ഓയില്‍, കല്പക (രാഖ്) ഫില്‍റ്റേര്‍ഡ് പ്യുവര്‍ കോക്കനട്ട് ഓയില്‍, കോക്കോ ഫിന നാച്യുറല്‍ കോക്കനട്ട് ഓയില്‍, പ്രീമിയം ക്വാളിറ്റി എ.ആര് പ്യുവര്‍ കോക്കനട്ട് ഓയില്‍ 100 ശതമാനം നാച്യുറല്‍, കോക്കനട്ട് ടെസ്റ്റാ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.
കേരളത്തിൽ മായം കലർത്തിയ വെളിച്ചെണ്ണയുടെ വില്പന കൂടിയതോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബുകളില്‍ പരിശോധനക്ക് അയച്ചിരുന്നു. വിലകുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണ കലര്‍ത്തി വെളിച്ചെണ്ണ എന്ന ലേബലില്‍ വില്‍ക്കുന്നതായാണ് പരിശോധയില്‍ കണ്ടെത്തിയത്. വിലകുറഞ്ഞ മിനറല്‍ ഓയിലുകളാണ് വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത്. തമിഴ്നാട്ടില്‍ പായ്ക്ക് ചെയ്ത് ലോറിയില്‍ കേരളത്തില്‍ എത്തിച്ചാണ് ഇവ വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിലകുറച്ചാണ് തമിഴ്നാട്ടില്‍നിന്ന് വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നത്. ഗ്രാമീണമേഖലകളിലാണ് ഇവ ഏറിയകൂറും വിറ്റഴിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി കേസുകള്‍ വന്ന 29 ബ്രാന്‍ഡുകളെയാണ് നിരോധിച്ചത്. ഇങ്ങനെ വില്പന നടത്തിയവര്‍ക്കെതിരെ 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha