പുലിയെ പിടിക്കാൻ വച്ചിരുന്ന കെണിയാണ്; എന്നാൽ കെണിയിൽ വീണതോ..? സെൽഫി ഭ്രമം മൂത്ത വിരുതനും !

സെല്‍ഫിയെടുക്കാനെത്തിയയാള്‍ പുലിയെ പിടിക്കാന്‍വെച്ച കെണിയില്‍പ്പെട്ടു. കാരികുളത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇയാൾ കുടുങ്ങിയത്. ഇരുമ്പുകൂട്ടില്‍ പ്രത്യേക അറയില്‍ പുലിയെ പിടിക്കാൻ ഒരു നായയേയും കെട്ടിയിട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചേര്‍ത്ത് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട് അടയുകയും സെൽഫിയെടുക്കാനെത്തിയ ആൾ കെണിയിൽ അകപ്പെടുകയുമായിരുന്നു.
സെല്‍ഫിയെടുക്കാനെത്തുന്ന മനുഷ്യന്റെ മണം തിരിച്ചറിഞ്ഞ് പുലി കൂടിനു സമീപത്തുനിന്ന് അകന്നു പോകുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ വനംവകുപ്പ് അവസാനം കൂടുമാറ്റി സ്ഥാപിച്ചു.
https://www.facebook.com/Malayalivartha