കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു, പിന്നില്‍ 15 അംഗ സംഘമാണെന്നാണ് സൂചന

കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. സംഭവത്തിനു പിന്നില്‍ 15 അംഗ സംഘമാണെന്നാണ് വിവരം. എസ്എഫ് ഐ നേതാവും ഞാറ്റുവയല്‍ സ്വദേശിയുമായ എന്‍. വി കിരണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്ത് വച്ചാണ് ആക്രമി സംഘം കിരണിനെ ആക്രമിച്ചത്. 19 കാരനായ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ ബിജെപിക്കു പങ്കുണ്ടെന്ന് ആരോപണവുമായി സിപിഐഎം രംഗത്തു വന്നിട്ടുണ്ട്. എസ്എഫ്‌ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന കിരണിനെ ആക്രമിച്ചതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്നു പൊലീസ് പരിശോധിക്കുകയാണ് .
കിരണിനു നെഞ്ചിനും കാലിനും കുത്തേറ്റു. മൂന്നു കുത്തേറ്റ കിരണിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha