ജയിൽ വാസത്തിന് ശേഷം കേസിലെ ആദ്യ വിചാരണ ഇന്നലെ നടക്കുമ്പോൾ ഒന്നാം പ്രതിയായ പൾസർ സുനിയും ഒൻമ്പതാം പ്രതിയായ ദിലീപും കോടതിമുറിക്കുള്ളിൽ നേർക്കുനേർ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോള്‍ ഇന്നലെ മുതൽ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. മലയാളത്തിന്റെ ജനപ്രിയ നടനുള്‍പ്പെടെ ജയിലിലായ കേസ് രാജ്യമാകെ ഉറ്റുനോക്കുന്ന സംഭവങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ വിചാരണ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെടുന്നു. മലയാള സിനിമയെ തന്നെ രണ്ടു തട്ടിലാക്കിയ കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ നടന്‍ ദിലീപും പ്രധാന പ്രതി പള്‍സര്‍ സുനിയും തമ്മില്‍ എങ്ങനെ കണ്ടു മുട്ടും എന്നതു തന്നെയായിരുന്നു ഏറ്റവും വലിയ ആകാംഷ.
സുനിയുടെ മൊഴികളാണ് 85 ദിവസം ദിലീപിനെ ജയിലില്‍ കഴിയിപ്പിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും പ്രതീക്ഷിച്ച പോലെ നാടകീയ രംഗങ്ങളൊന്നും തന്നെ കോടതിയില്‍ ഉണ്ടായില്ല. ദിലീപും പള്‍സര്‍ സുനിയും മുഖാമുഖം നോക്കിയില്ല. ആത്മവിശ്വാസം നിറഞ്ഞ മുഖത്തോടെയാണ് ദിലീപ് നടപടി ക്രമങ്ങളെ നേരിട്ടത്. കോടതിയിലെത്തിയ ദിലീപിനോട് ചുറ്റും കൂടിയ സ്ത്രീകളും മറ്റുള്ളവരും സൗഹൃദത്തോടെയാണ് സംസാരിച്ചത്.
തുടര്‍ന്ന് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ കയറിയ ദിലീപ് നിരന്നു നിന്ന പത്തു പ്രതികളുടെ കൂട്ടത്തില്‍ ഒമ്പതാമനായി വലത്തേ അറ്റത്ത് നിന്നു. പ്രതിക്കൂട്ടിന് പിന്നില്‍ ദിലീപിന് തൊട്ടുപിന്നില്‍ സഹോദരന്‍ അനൂപും ഉണ്ടായിരുന്നു. മറ്റൊരു പ്രതിയായ ചാര്‍ളിയായിരുന്നു ദിലീപിന് സമീപം. നിരയുടെ ഇടത്തേ അറ്റത്ത് മുഖ്യപ്രതി സുനിയും ഉണ്ടായിരുന്നു. ആ ഭാഗത്തേയ്ക്ക് നോക്കാതെയാണ് ദിലീപ് അരമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ നേരിട്ടത്.
https://www.facebook.com/Malayalivartha
























