Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കതിരൂര്‍ മനോജ് വധകേസില്‍ പക വീട്ടാന്‍ പി ജയരാജനെ കൊല്ലാന്‍ നീക്കം, ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗം, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രനൂബ് അടങ്ങുന്ന ബിജെപി ആര്‍എസ്എസ് സംഘമാണ് നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍, യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതിയെന്ന് വിവരം

18 MARCH 2018 09:45 AM IST
മലയാളി വാര്‍ത്ത

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോര്‍ട്ട്. ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. അതീവജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ ഡിവൈഎസ്പിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അടിയന്തരസന്ദേശമയച്ചു. ജയരാജന്റെ സുരക്ഷ കര്‍ശനമാക്കി.

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രനൂബ് അടങ്ങുന്ന ബിജെപി ആര്‍എസ്എസ് സംഘമാണ് നീക്കത്തിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച അടിയന്തിര സന്ദേശം എല്ലാ സ്‌റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി കൈമാറി. നിലവില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ ഒളിവിലാണ് പ്രനൂബ്.

യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതി എന്ന രഹസ്യവിവരമാണ് ലഭിച്ചതെന്നറിയുന്നു. പദ്ധതി നടപ്പായാല്‍, കേരളത്തിലുടനീളം അക്രമവും കലാപവും നടക്കുമെന്നും അതിന്റെ മറവില്‍ കേന്ദ്ര ഇടപെടലടക്കമുള്ള അജന്‍ഡ നടപ്പാക്കാനാകുമെന്നുമാണ് കണക്കൂകൂട്ടല്‍. ആവശ്യമായ പണവും വാഹനങ്ങളും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും ചക്കരക്കല്‍, കടമ്ബൂര്‍ പൂങ്കാവ്, പാലയാട് സാമിക്കുന്നുമ്ബ്രം, മേലൂര്‍ പാലം, പൊന്ന്യം നായനാര്‍ റോഡ് പ്രദേശങ്ങളിലെ ക്രിമിനലുകളും സംഘത്തിലുണ്ടെന്നാണ് പൊലീസിനുലഭിച്ച വിവരം.

കതിരൂര്‍ മനോജ് വധം, രഞ്ജിത്ത് വധം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട പകയാണ് പദ്ധതിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ വഴി പണവും വാഹനവും ഇവര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനപ്പെട്ട് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും ഈ സംഘത്തിന് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ട ക്രിമിനല്‍ സംഘങ്ങളെ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ വകവരുത്താനുള്ള നീക്കം കണ്ടെത്താന്‍ വഴിയൊരുങ്ങിയത്. കണ്ണൂര്‍ സിപിഎമ്മില്‍ പ്രധാനി ഇപ്പോള്‍ പി ജയരാജനാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മറ്റ് നേതാക്കളേക്കാള്‍ അണികള്‍ക്കിടയില്‍ സ്വാധീനമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചിട്ട് പോലും ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞില്ല. വ്യക്തിപൂജാ വിവാദമടക്കം ഉയര്‍ത്തിക്കൊണ്ടു വന്നതും ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്. അതും അണികള്‍ പ്രതിരോധിച്ചു.

പാര്‍ട്ടിക്കാരുടെ പ്രിയ നേതാവായി ജയരാജന്‍ മാറികഴിഞ്ഞു. അതുകൊണ്ട് തന്നെ ജയരാജനെതിരെ എന്തെങ്കിലും സംഭവിച്ചാല്‍ പോലും അത് കണ്ണൂര്‍ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കും. വലിയ ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്യും. അണികള്‍ മാത്രമാണ് കൊല്ലപ്പെടുന്നതെന്നും നേതാക്കളെല്ലാം സുഹൃത്തുക്കളാണെന്നും സോഷ്യല്‍ മീഡിയയില്‍ കണ്ണൂരിലെ അക്രമവുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ട്.

ഈ സാഹചര്യത്തില്‍ കൂടിയാണ് ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജയരാജന് ചുറ്റും പൊലീസ് സുരക്ഷ കൂട്ടുന്നത്. 1999ല്‍ തിരുവോണ നാളിലാണ് പി. ജയരാജനെ ആര്‍എസ്എസ്. ആക്രമിച്ചത്. കൈകളിലും കാലുകളിലും ഗുരുതര പരുക്കുകളേറ്റ ജയരാജന് ഇന്നും അവശതകളുണ്ട്. രണ്ട് പൊലീസ് ഗണ്‍മാന്മാരുടെ സുരക്ഷയാണു ജയരാജന് ഇപ്പോഴുള്ളത്.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (56 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends