പെരിന്തല്‍മണ്ണ അരിപ്രയില്‍ ടാങ്കര്‍ ലേറി മറിഞ്ഞു, ഗ്യാസ് ചോരുന്നതായി സംശയം വന്നതോടെ സമീപത്തെ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു, വാഹനങ്ങള്‍ മങ്കട റോഡ് വഴി തിരിച്ച് വിട്ടു, പോലീസും ഫയര്‍ഫോഴ്‌സും പ്രദേശത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്

അരിപ്രയ്ക്കടുത്ത് പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായി സംശയം ഉയര്‍ന്നു. ഇതോടെ സമീപപ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഇതുവഴിയുള്ള ഗതാഗതവും തടഞ്ഞ് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും പ്രദേശത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.
ഗ്യാസ് ചോര്‍ച്ചയുണ്ടോ എന്ന കാര്യത്തില്‍ പരിശോധന ഉടന്‍ തുടങ്ങും. ബന്ധപ്പെട്ട ഇന്ധന കമ്ബനി അധികൃതരും സ്ഥലത്തെത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വാഹനങ്ങള്‍ തൊട്ടടുത്ത മങ്കട റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ചെറിയതോതിലാണ് വാതകച്ചോര്‍ച്ചയെന്നാണ് വിവരം.
സ്ഥിരമായി അപകടം ഉണ്ടാവുന്ന ഒരു വളവിലാണ് അരീപ്രയില്‍ ലോറി മറിഞ്ഞത്. കൊടുംവളവായതിനാല്‍ ഭാരംകൂടിയ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടാറുണ്ട്. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ദേശീയ പാതയായതിനാല്‍ നിരവധി വാഹനങ്ങള്‍ പോകുന്ന സ്ഥലമാണിത്.
https://www.facebook.com/Malayalivartha























