മുതിര്‍ന്ന പൗരന്മാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് സഹായകമായി പോലീസ് രംഗത്ത്

മുതിര്‍ന്ന പൗരന്മാരെ റോഡ് മുറിച്ചു കടക്കാന്‍ സിറ്റി പോലീസ് സഹായിക്കുമെന്ന് കമ്മിഷണര്‍ പി. പ്രകാശ്. ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാഫിക് പോലീസ് ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പോലീസും ഇവരെ സഹായിക്കും.
അതുകൂടാതെ മുതിര്‍ന്ന പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ ഓട്ടോടാക്‌സി പിടിച്ചുനല്‍കാനും നിര്‍ദേശം നല്‍കിയതായി കമ്മിഷണര്‍ അറിയിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിലവിലുള്ള സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക് കാര്യക്ഷമമാക്കും. ഇവരുടെ പരാതികളില്‍ ഉടനടി നടപടിയെടുക്കും. ഇവര്‍ക്ക് പോലീസുമായി ബന്ധപ്പെടാന്‍ ഒരു നാലക്ക ഹെല്‍പ് ലൈന്‍ നമ്പര്‍ ഉടനടി നിലവില്‍ വരുമെന്നും കമ്മിഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























