ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ കെ.എം. മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെ വി. മുരളീധരന്റെ ഒളിയമ്പ്; മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെ; തെരഞ്ഞെടുപ്പില്‍ വോട്ട് ആരുടേതായാലും സ്വീകരിക്കും

കെ എം മാണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബി.ജെ.പി. നേതാവും നിയുക്ത രാജ്യസഭാ എംപിയുമായ വി മുരളിധരന്‍ രംഗത്ത്. മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് മുരളിധരന്‍ പറഞ്ഞു. ഇന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയുള്ള ഇന്നലത്തെ കൂടിക്കാഴ്ചയും മുരളീധരന്റെ പ്രസ്ഥാവനയും ചര്‍ച്ചയാകും.
കഴിഞ്ഞ ദിവസം മാണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുരളിധരന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, മാണിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ആരുടേതായാലും സ്വീകരിക്കുമെന്ന് മുരളിധരന്‍ പറഞ്ഞു. അത് കള്ളന്റെതായാലും, കൊലപാതകിയുടേതായാലും വോട്ടു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കെ എം മാണിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. പാലായിലെ കെ എം മാണിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.
https://www.facebook.com/Malayalivartha
























