Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ജയരാജനെ വധിക്കാന്‍ ശ്രമമെന്ന പോലീസ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്

18 MARCH 2018 12:32 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പ്രമുഖ സിപിഎം നേതാവുമായ പി. ജയരാജനെ വധിക്കാന്‍ ശ്രമമെന്ന പോലീസ് റിപ്പോര്‍ട്ട് ചൂടുപിടിക്കുകയാണ്. അതേസമയം ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ജില്ലയില്‍ കലാപമുണ്ടാക്കാനും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ മഹത്വവല്‍ക്കരിക്കാനും വേണ്ടിയാണ് പൊലീസും സിപിഎം ഉം ജയരാജനെ വധിക്കാന്‍ സംഘപരിവാര്‍ ക്വട്ടേഷന്‍ കൊടുത്തെന്ന വാര്‍ത്ത മെനഞ്ഞതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്. പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുന്നുമില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം നിലപാട്. എന്നാല്‍ ജയരാജന് പിറകെ എന്നും സംഘപരിവാര്‍ ഉണ്ടെന്നും അവര്‍ സമ്മതിക്കുന്നു.

ഇതിനിടെയാണ് പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നത്. ജില്ലയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി പൊലീസിലെ ഒരു വിഭാഗവും സിപിഎം നേതൃത്വവും തയ്യാറാക്കിയ പൊറാട്ട് നാടകമാണ് പി. ജയരാജനെ വധിക്കാന്‍ സംഘപരിവാര്‍ നീക്കമെന്ന ആരോപണം. ഇത്തരം കെട്ടുകഥകള്‍ രചിക്കുന്നതിന് പകരം നിഷ്പക്ഷമായി നീതി നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്ന് സത്യപ്രകാശ് പറഞ്ഞു.

സിബി.ഐ. അന്വേഷണം വരുമ്പോഴൊക്കെ പനിവരാറുള്ള പി.ജയരാജന് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വരുമെന്ന പേടികാരണമാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് സത്യപ്രകാശ് പറഞ്ഞു. ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടായിട്ടുണ്ട്. കീഴാറ്റൂരിലെ വയല്‍ പ്രശ്‌നത്തില്‍ മുഖം നഷ്ടപ്പെട്ട സിപിഎം നേതൃത്വത്തിന്റെ ജാള്യത മറക്കാന്‍ ഈ ഇല്ലാക്കഥ ഉപകരിക്കുമോ എന്ന പരീക്ഷണമാണ് പൊലീസുമായി ചേര്‍ന്ന് രചിച്ചിട്ടുള്ളത്. ഇത്തരം നുണകള്‍ സിപിഎം പടച്ചു വിടുന്നത് പതിവാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിച്ചപ്പോഴും കൊലപ്പെടുത്തിയപ്പോഴും സിപിഎം കൈകഴുകയാണ് പതിവ്.

എതിരാളികളെ കൊലപ്പെടുത്തിയാല്‍ സദാചാര വിഷയം ഉയര്‍ത്തി കാട്ടി കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന സിപിഎം പിന്നീട് പ്രതികളാവുന്ന അവസ്ഥയാണ് കണ്ണൂരില്‍ കാണപ്പെടുന്നത്. അണ്ടലൂരിലെ സന്തോഷ് വധത്തിലും ഷുഹൈബ് വധക്കേസിലുമെല്ലാം നുണകള്‍ പടച്ചു വിട്ടിട്ടും സിപിഎം കാരാണ് പ്രതികളാവുന്നത്. ഏറ്റവും ഒടുവില്‍ കീഴാറ്റൂരിലെ സമരക്കാരെ വധിക്കാന്‍ ആര്‍.എസ്. എസ് നേതൃത്വം തീരുമാനിച്ചുവെന്നായിരുന്നു പൊലീസും സിപിഎം ജില്ലാ സെക്രട്ടറിയും പ്രചരിപ്പിച്ചത്. ഈ വിവരം പൊലീസിനും സിപിഎംനും ലഭിച്ചത് എവിടെ നിന്നാണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് സത്യപ്രകാശ് ആവശ്യപ്പെട്ടു.

മറ്റുള്ളവര്‍ക്ക് നേരെ ആരോപണങ്ങളും നുണക്കഥകളും പടച്ചു വിടുമ്പോഴും സിപിഎം അക്രമവും കൊലപാതകവും പതിവുപോലെ നടപ്പാക്കുകയാണ്. സമീപകാലത്ത് ജില്ലയില്‍ നടന്ന എല്ലാ കൊലപാതകങ്ങളും സിപിഎം നടത്തിയതാണ്. ഓരോ സമാധാന കമ്മിറ്റി യോഗം കഴിയുമ്പോഴും അവര്‍ തന്നെ തീരുമാനം ലംഘിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം പി. ജയരാജനു നേരെ അക്രമമുണ്ടാവാനിടയുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ജയരാജന് സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.

പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കപ്പെട്ട സ്ഥലങ്ങളിലും മറ്റും പോകുമ്പോഴും ജയരാജന് പൊലീസ് സുരക്ഷ കുറവാണെന്നും ഈ ഘട്ടത്തില്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരമാണ് പൊലീസ് നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ക്രിമിനല്‍ സംഘങ്ങളെ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (56 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends