കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഹർജിയിൽ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന ദിലീപിന്‍റെ ഹർജിയിൽ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്നാവും സര്‍ക്കാര്‍ നിലപാട്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദിലീപ് ഹൈകോടതിയില്‍ ഹർജിയുമായെത്തിയത്.
എന്നാല്‍ വിചാരണ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണ തുടങ്ങിയവയായിരുന്നു ദിലീപിന്‍റെ ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha

























